രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യത; ഡല്‍ഹി പൊലീസിന് ഐബിയുടെ മുന്നറിയിപ്പ്

ഡല്‍ഹി പൊലീസിന് അയച്ച പത്ത് പേജ് റിപ്പോര്‍ട്ടിലാണ് ജാഗ്രതാ നിര്‍ദ്ദേശം
സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടക്കുന്ന ചെങ്കോട്ടയിലെ സുരക്ഷാ സജ്ജീകരങ്ങൾ പരിശോധിക്കുന്ന ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറ/ ഫോട്ടോ: എഎൻഐ
സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടക്കുന്ന ചെങ്കോട്ടയിലെ സുരക്ഷാ സജ്ജീകരങ്ങൾ പരിശോധിക്കുന്ന ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറ/ ഫോട്ടോ: എഎൻഐ

ന്യൂഡല്‍ഹി: രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കെ ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്റ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകളുടെ ആക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് ഡല്‍ഹി പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഡല്‍ഹി പൊലീസിന് അയച്ച പത്ത് പേജ് റിപ്പോര്‍ട്ടിലാണ് ജാഗ്രതാ നിര്‍ദ്ദേശം. സ്വാതന്ത്ര്യ ദിനത്തിലെ പ്രധാന ആഘോഷങ്ങള്‍ നടക്കുന്ന ചെങ്കോട്ടയുടെ സുരക്ഷ വര്‍ധിപ്പിക്കണം. പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഉദയ്പുര്‍, അമരാവതി കൊലപാതകങ്ങളും ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് മരിച്ചതും ഐബി റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. ഉദയ്പൂരിലെയും അമരാവതിയിലെയും സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരക്കേറിയ സ്ഥലങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന ജാഗ്രത പാലിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

ജെയ്ഷെ, ലഷ്‌കര്‍ ഭീകരര്‍ക്ക് പാക് ഐഎസ്‌ഐ പിന്തുണ നല്‍കി ഭീകരാക്രമണത്തിന് പ്രേരിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ നേതാക്കളെയും പ്രധാനപ്പെട്ട സ്ഥലങ്ങളെയുമാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡല്‍ഹിയടക്കം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഐബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com