ട്യൂഷന്‍ ക്ലാസില്‍ വച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക്  വോഡ്ക നല്‍കി; പീഡന ശ്രമം; അധ്യാപകന്‍ പിടിയില്‍

രാത്രി 9.30ഓടെ കുട്ടി അബോധാവസ്ഥയിലാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: പത്താം ക്ലാസ്  വിദ്യാര്‍ത്ഥിനിയെ മദ്യപിക്കാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ട്യൂഷന്‍ ടീച്ചര്‍ പ്രശാന്ത് ഖോസ്‌ലയാണ് പിടിയിലായത്. 

നിസാംപുര പ്രദേശത്താണ് ഇയാള്‍ ട്യൂഷന്‍ സെന്റര്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ട്യൂഷന്‍ എടുക്കുന്നതിനിടെ പെണ്‍കുട്ടിയോട് തന്റെ സമീപത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ട പ്രശാന്ത് കുട്ടിയെ നിര്‍ബന്ധിച്ച് വോഡ്ക കുടിക്കാന്‍ പ്രേരിപ്പിച്ചു. പിന്നീട് കുട്ടിയെ ഇയാള്‍ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു. 

അമിതമായി മദ്യപിച്ചിരുന്ന പ്രശാന്ത് കുട്ടിയെ പീഡിപ്പിക്കാനും ശ്രമിച്ചു. പിന്നാലെ കുട്ടിയെ ഇയാള്‍ വീട്ടില്‍ ഇറക്കിവിട്ടു. രാത്രി 9.30ഓടെ കുട്ടി അബോധാവസ്ഥയിലാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 

അതിനിടെ ബോധം തിരികെ കുട്ടിയ കുട്ടി സംഭവിച്ച കാര്യങ്ങള്‍ വനിതാ പൊലീസിനോട് പറഞ്ഞു. പിന്നാലെയാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. അധ്യാപകനെ പോക്‌സോ കേസടക്കം രണ്ട് കേസുകളിലാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com