ജെഇഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു, 24 പേര്‍ക്കു പെര്‍ഫക്റ്റ് 100; കേരളത്തില്‍നിന്ന് ഒരാള്‍

ദേശീയ എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ദേശീയ എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു. ഇരുപത്തിനാലു പേര്‍ നൂറു ശതമാനം മാര്‍ക്ക് നേടിയതായി ദേശീയ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

ജുലൈ 26 മുതല്‍ 30 വരെ നടന്ന പരീക്ഷയുടെ ഉത്തര സൂചിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം സെഷനില്‍നിന്ന് ആറു ചോദ്യങ്ങള്‍ ഒഴിവാക്കിയാണ് മൂല്യ നിര്‍ണയം നടത്തിയത്. 

ആന്ധ്രയില്‍നിന്നും തെലങ്കാനയില്‍നിന്നും അഞ്ചു പേര്‍ വീതം പെര്‍ഫ്ക്ട് സ്‌കോര്‍ നേടി. രാജസ്ഥാനില്‍നിന്നു നാലു പേര്‍ മുഴുവന്‍ മാര്‍ക്കും നേടിയതായി എന്‍ടിഎ അറിിച്ചു. കേരളം, ഹരിയാന, മഹാരാഷ്ട്ര, അസം, ബിഹാര്‍, കര്ണാടക, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍നിന്ന ഓരോരുത്തര്‍ക്കാണ് പെര്‍ഫക്റ്റ് 100 ലഭിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com