'വോട്ടിങ് മെഷീന്‍ ഭരണഘടനാ വിരുദ്ധം'; ഹര്‍ജി സുപ്രീം കോടതി തള്ളി

തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീന്‍ ഉപയോഗിക്കാന്‍ ഇലക്ഷന്‍ കമ്മിഷന് അധികാരം നല്‍കുന്ന, ജനപ്രാതിനിധ്യ നിയമത്തിലെ 61 എ വകുപ്പിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി
സുപ്രീം കോടതി/ഫയല്‍ ചിത്രം
സുപ്രീം കോടതി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീന്‍ ഉപയോഗിക്കാന്‍ ഇലക്ഷന്‍ കമ്മിഷന് അധികാരം നല്‍കുന്ന, ജനപ്രാതിനിധ്യ നിയമത്തിലെ 61 എ വകുപ്പിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്.

ജനപ്രാതിനിധ്യ നിയമത്തിലെ 61എ വകുപ്പ് പാര്‍ലമെന്റിലെ വോട്ടിങ്ങിലൂടെ നിലവില്‍ വന്നതല്ലെന്നാണ് ഹര്‍ജിക്കാരനായ അഭിഭാഷകന്‍ എംഎല്‍ ശര്‍മ ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടുതന്നെ ഈ വകുപ്പ് ഭരണഘടനയുടെ നൂറാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.

ഹര്‍ജിക്കാരന്റെ വാദത്തില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ലെന്ന് അഭിപ്രായപ്പെട്ട കോടതി കൂടുതല്‍ വാദം അനുവദിക്കാരെ കേസ് അവസാനിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com