

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തെ സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തിയത് 82 മിനിറ്റ്. ഇത്തവണ ടെലി പ്രോംപ്റ്റര്‍ ഒഴിവാക്കി പേപ്പറില്‍ എഴുതിക്കൊണ്ടുവന്ന പൊയിന്റുകള്‍ നോക്കിയാണ് മോദി പ്രസംഗംം നടത്തിയത്.
ത്രിവര്‍ണനിറത്തിലെ തലപ്പാവുമായി പ്രസംഗത്തിനെത്തിയ മോദി, സ്വതതന്ത്ര ഇന്ത്യയുടെ ശില്‍പികളെ അനുസ്മരിച്ചാണ് പ്രസംഗം ആരംഭിച്ചത്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നേതാക്കളെ അനുസ്മരിച്ചപ്പോള്‍ വി ഡി സവര്‍ക്കറുടെ പേരും മോദി പരാമര്‍ശിച്ചു. കടമയുടെ പാതയില്‍ ജീവിതം മാറ്റിവച്ച മഹാത്മാ ഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാ സാഹേബ് അംബേദ്കര്‍ വീര്‍ സവര്‍ക്കര്‍ എന്നിവരോട് പൗരന്‍മാര്‍ നന്ദിയുള്ളവരാണ്' എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ശ്രീനാരായണ ഗുരുവിനെയും അദ്ദേഹം അനുസ്മരിച്ചു. ഗുരുവടക്കമുള്ള മഹാന്‍മാര്‍ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ വിഭജനത്തെയും പ്രസംഗത്തില്‍ മോദി പരാമര്‍ശിച്ചു. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയെന്നും മോദി പറഞ്ഞു. 75 വര്‍ഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. ഇത് ഐതിഹാസിക ദിനം; നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണം. സ്വാതന്ത്ര്യത്തിന് ജീവന്‍ നല്‍കിയവരെ നന്ദിയോടെ സ്മരിക്കുന്നു. സ്വാതന്ത്ര്യ സമരസേനാനികളോടുള്ള കടം വീട്ടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ സംബന്ധിച്ച് അടുത്ത 25 വര്‍ഷം നിര്‍ണായകമാണ്. പ്രധാനമായും അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം. വികസിത ഇന്ത്യയെന്നതാവണം നമ്മുടെ ലക്ഷ്യം. അടിമത്തത്തെ പൂര്‍ണമായി ഉന്മൂലം ചെയ്യാന്‍ കഴിയണം. നമ്മുടെ പാരമ്പര്യത്തില്‍ നാം അഭിമാനം കൊള്ളണം. രാജ്യത്തെ 130 കോടി ജനങ്ങളും ഒന്നിച്ച് നില്‍ക്കണം. ഓരോരുത്തരും പൗരന്റെ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും മോദി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ '2022 ഓടെ എല്ലാവര്ക്കും വീട്; കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും'; മോദിയുടെ പഴയ വാഗ്ദാനങ്ങള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates