ഗഡ്കരിയും ചൗഹാനും പുറത്ത്; ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ എന്നിവരെ ഒഴിവാക്കി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു
നിതിന്‍ ഗഡ്കരി, ഫയൽ ചിത്രം
നിതിന്‍ ഗഡ്കരി, ഫയൽ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി:  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ എന്നിവരെ ഒഴിവാക്കി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയെ പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.

നിരവധി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. സുധാ യാദവ്, ഇഖ്ബാല്‍ സിങ് ലാല്‍പുര, സര്‍ബാനന്ദ സോനോവാള്‍, കെ ലക്ഷ്മണ്‍, സത്യനാരായണ ജതിയ എന്നിവരാണ് ബോര്‍ഡിലെ പുതിയ മുഖങ്ങള്‍. 

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഭൂപേന്ദ്രയാദവ്, ഒ എം മാഥൂര്‍ എന്നിവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. ഇത്തവണയും ഷാനവാസ് ഹുസൈന്‍ കമ്മിറ്റിയില്‍ ഇടംപിടിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER