കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; സൈന്യത്തിന് നേര്‍ക്ക് ഗ്രനേഡുകള്‍ എറിഞ്ഞു, ഏറ്റുമുട്ടല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2022 10:27 AM  |  

Last Updated: 17th August 2022 10:27 AM  |   A+A-   |  

army

സൈന്യം തിരച്ചില്‍ നടത്തുന്നു/ എഎന്‍ഐ

 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യത്തിന് നേര്‍ക്ക് വീണ്ടും ഭീകരാക്രമണം. കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ കുട്‌പോറയില്‍ രാത്രിയിലായിരുന്നു ആക്രമണം. സൈനികര്‍ക്ക് നേരെ ഭീകരര്‍ ഗ്രനേഡുകള്‍ എറിയുകയായിരുന്നു. 

സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ ഇരുളില്‍ രക്ഷപ്പെട്ടു. പ്രദേശം വളഞ്ഞ് സൈന്യവും പൊലീസ് ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മേഖലയില്‍ സൈന്യം നടത്തിയ വ്യാപക തിരച്ചിലില്‍ ഭീകരരുടെ ഒരു ഒളിത്താവളം തകര്‍ത്തു. 

ഇവിടെ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. രണ്ടുദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. രജൗറിയിലെ ഫ്‌ലംഗ് ബുദേല്‍ ഏരിയയിലും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കാറില്‍ കണ്ടെയ്‌നര്‍ ഇടിച്ചു; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ