ബാങ്കിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാനില്ല; ഒറ്റയടിക്ക് 25 ഇടങ്ങളിൽ പരിശോധന നടത്തി സിബിഐ

രാ​ജ​സ്ഥാ​നി​ലെ ക​രൗ​ലി​യി​ലെ എ​സ്‌​ബി​ഐ ശാ​ഖ​യു​ടെ ലോ​ക്ക​റി​ൽ​നി​ന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായ സംഭവത്തിൽ വ്യാഴാഴ്ച 25 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ജയ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ക​രൗ​ലി​യി​ലെ എ​സ്‌​ബി​ഐ ശാ​ഖ​യു​ടെ ലോ​ക്ക​റി​ൽ​നി​ന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായ സംഭവത്തിൽ വ്യാഴാഴ്ച 25 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തി. ഡ​ൽ​ഹി, ജ​യ്പു​ർ, ദൗ​സ, ക​രൗ​ലി, സ​വാ​യ് മ​ധോ​പു​ർ, അ​ൽ​വാ​ർ,  ഉ​ദ​യ്പു​ർ, ഭി​ൽ​വാ​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ 25 പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 15 ഓ​ളം മു​ൻ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു​ള്ള​വ​രു​ടെ​യും  താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലാ​ണ് തെ​ര​ച്ചി​ൽ ന​ട​ന്ന​ത്. 

രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ഏ​പ്രി​ൽ 13 ന് ​ആ​ണ് സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്. പ​ണ​ത്തി​ൻറെ ക​രു​ത​ൽ ശേ​ഖ​ര​ത്തി​ൽ  പൊ​രു​ത്ത​ക്കേ​ടു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് 2021 ഓ​ഗ​സ്റ്റി​ൽ പ​ണം എ​ണ്ണാ​ൻ ബാ​ങ്ക് തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ​യാ​ണ് വ​ൻ​കൊ​ള്ള  പു​റ​ത്തു​വ​ന്ന​ത്. 
 
സ്വ​കാ​ര്യ ഏ​ജ​ൻ​സി​യാ​ണ് നാ​ണ​യ​ങ്ങ​ൾ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ 11 കോ​ടി​യി​ല​ധി​കം മൂ​ല്യ​മു​ള്ള നാ​ണ​യ​ങ്ങ​ൾ ബാ​ങ്കി​ൽ​നി​ന്നും  ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയപ്പോൾ 3000 ബാ​ഗുകളിലായി രണ്ടു കോടി രൂപ മാത്രമാണ് ലഭിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com