എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്ന പേരില്‍ പ്രതിയെ വെറുതെ വിടാനാവില്ല: സുപ്രീം കോടതി

സാമാന്യയുക്തിക്കു മനസ്സിലാവാത്തതാണ് ഹൈക്കോടതി വിധിയെന്ന വിമര്‍ശനത്തോടെയാണ്, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ജെബി പര്‍ദിവാല എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി
സുപ്രീം കോടതി/ഫയല്‍ ചിത്രം
സുപ്രീം കോടതി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിന്റെ പേരില്‍ ബലാത്സംഗ കേസിലെ പ്രതിയെ വെറുതെ വിട്ട മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സാമാന്യയുക്തിക്കു മനസ്സിലാവാത്തതാണ് ഹൈക്കോടതി വിധിയെന്ന വിമര്‍ശനത്തോടെയാണ്, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ജെബി പര്‍ദിവാല എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി.

ഹൃദയഭേദകമായ വിവരങ്ങളാണ് ഈ കേസിലുള്ളതെന്ന ബെഞ്ച് വിലയിരുത്തി. ഇങ്ങനെയൊരു കേസില്‍ പ്രതിയെ വെറുതെവിട്ട ഹൈക്കോടതി നടപടി വഴിപിഴച്ച നീതിനടത്തിപ്പായി മാത്രമേ കാണാനാവൂ. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്ന പേരില്‍ ബലാത്സംഗ കേസ് പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധി വേറെയുണ്ടാവില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിനാല്‍ ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നതെല്ലാം സംശയാസ്പദമാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. കീഴ്‌ക്കോടതി വിധികള്‍ക്കെതിരായ അപ്പീലുകള്‍ പരിഗണിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ നിയമത്തില്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്റെ തെളിവുകള്‍ വിശ്വസനീയമാണോ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നു കരുതാന്‍ പര്യാപ്തമാണോയെന്നെല്ലാം പരിശോധിക്കേണ്ടതുണ്ട്- കോടതി ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com