'പുത്തൻ കാറെന്ന മോഹം വേണ്ട, നമസ്തേ പറയണം, വിനയം നിറഞ്ഞു തുളുമ്പണം'- മന്ത്രിമാരോട് തേജസ്വി

മന്ത്രിമാർ സ്വന്തം വകുപ്പുകളിൽ സത്യസന്ധത, കൃത്യനിഷ്ഠ, സുതാര്യത എന്നിവ പ്രോത്സാഹിപ്പിക്കണം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പട്ന: പ്രതിഛായ മിനുക്കാൻ ആർജെഡി മന്ത്രിമാർക്ക് പത്ത് നിർദ്ദേശങ്ങളുമായി ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ആർജെഡി നിയമ മന്ത്രി കാർത്തികേയ് സിങ്ങിനെതിരായ തട്ടിക്കൊണ്ടു പോകൽ കേസിലെ അറസ്റ്റ് വാറണ്ട് വിവാദം ഉയർന്ന സാഹചര്യത്തിലാണ് പാർട്ടി മന്ത്രിമാരെ പെരുമാറ്റച്ചട്ടം പഠിപ്പിക്കാൻ തേജസ്വി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ബിഹാറിൽ വീണ്ടും ‘ജംഗിൾ രാജ്’ എന്ന ബിജെപി മുറവിളി മറികടക്കുകയും നിർദ്ദേശങ്ങൾക്ക് പിന്നിലുണ്ട്. 

മന്ത്രിമാർ പുത്തൻ കാറുകളെന്ന മോഹം വേണ്ടെന്ന് തേജസ്വി പറയുന്നു. സന്ദർശകർക്കു കാൽ തൊട്ടു വണങ്ങാൻ നിന്നു കൊടുക്കേണ്ടതില്ല. അഭിവാദ്യങ്ങൾക്കു കൈകൂപ്പി നമസ്തേ പറഞ്ഞാൽ മതി. പൂച്ചെണ്ടുകൾക്കു പകരം പുസ്തകമോ പേനയോ സമ്മാനമായി പ്രോത്സാഹിപ്പിക്കണം. പെരുമാറ്റത്തിൽ അടിമുടി വിനയം നിറഞ്ഞു തുളുമ്പണം. ജനസേവനത്തിനു ജാതി മത പരിഗണന പാടില്ല. ദരിദ്രരെ സഹായിക്കുന്നതിനാകണം മുൻഗണന തേജസ്വി പറയുന്നു. 

മന്ത്രിമാർ സ്വന്തം വകുപ്പുകളിൽ സത്യസന്ധത, കൃത്യനിഷ്ഠ, സുതാര്യത എന്നിവ പ്രോത്സാഹിപ്പിക്കണം. മന്ത്രിമാർ പ്രവർത്തന പദ്ധതികളും വികസന പ്രവർത്തനങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പങ്കിടണമെന്നും തേജസ്വി നിർദ്ദേശിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com