മുഖ്യമന്ത്രിയുടെ മകള്‍ ഡോക്ടറുടെ മുഖത്തടിച്ചു; പരസ്യമാപ്പുമായി സോറം തങ്ക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2022 04:50 PM  |  

Last Updated: 21st August 2022 04:50 PM  |   A+A-   |  

video

വീഡിയോ ദൃശ്യം

 

ഐസ്‌വാള്‍: മകള്‍ ഡോക്ടര്‍ തല്ലുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ മാപ്പുപറഞ്ഞ് മുഖ്യമന്ത്രി. മിസോറാം മുഖ്യമന്ത്രി സോറം തങ്കയാണ് പരസ്യമായി മാപ്പുപറഞ്ഞത്. അപ്പോയ്ന്‍മെന്റ് ഇല്ലാതെ പരിശോധിക്കില്ലെന്ന് ഡോക്ടര്‍ അറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മകള്‍ മിലാരി ചാങ്‌തെ ഡോക്ടറുടെ മുഖത്ത് അടിക്കുകയായിരുന്നു.  തലസ്ഥാനമായ ഐസ് വാളിലെ ക്ലിനിക്കിലാണ് സംഭവം.

ബുധനാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ഇന്നലെയാണ് പുറത്തായത്. ക്ലിനിക്കില്‍ ചികില്‍സയ്ക്ക് വരുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നാണ് ഡോക്ടറുടെ നിബന്ധന. ഇത് പാലിക്കാന്‍ മിലാരി തയ്യാറായില്ല. ബുക്ക് ചെയ്തു വന്നാല്‍ മാത്രമേ ചികില്‍സിക്കുകയുള്ളൂ എന്ന് ഡോക്ടര്‍ അറിയിച്ചു. ഇതാണ് കൈയ്യേറ്റത്തിന് കാരണമായത്. ഡോക്ടറെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അവിടെയുണ്ടായിരുന്നവര്‍ മിലാരിയെ പിടിച്ചുമാറ്റുകയായിരുന്നു.

തുടര്‍ന്ന് സോറം തങ്കയ്ക്കും കുടുംബത്തിനുമെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഐഎംഎ മിസോറാം ഘടകവും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇന്നലെ കറുത്ത ബാഡ്ജ് ധരിച്ചാണ് ഡോക്ടര്‍മാര്‍ ജോലിക്ക് എത്തിയത്.

പ്രതിഷേധം രൂക്ഷമായതിന് പിന്നാലെ മുഖ്യമന്ത്രി സാമൂഹിക മാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തി.മകളുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ മാപ്പുപറയുന്നുവെന്നും അവളുടെ പെരുമാറ്റത്തെ ഒരുതരത്തിലും ന്യയീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകനെ മര്‍ദിച്ചത് തടയാനെത്തിയ പിതാവ് മരിച്ച സംഭവം: ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ