അമ്മയ്ക്ക് ജോലിത്തിരക്ക്; രണ്ടു വയസ്സുകാരന്റെ സംരക്ഷണച്ചുമതല ഏല്‍പ്പിക്കാനാവില്ലെന്ന് ഹൈക്കോടതി

അച്ഛനൊപ്പം ഇതുവരെ വളര്‍ന്ന കുട്ടിക്ക് അദ്ദേഹവുമായാണ് കൂടുതല്‍ മാനസിക അടുപ്പം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: മാതാവിന്റെ ജോലിത്തിരക്കു ചൂണ്ടിക്കാട്ടി, രണ്ടു വയസ്സുകാരനായ കുട്ടിയുടെ കസ്റ്റഡി വിട്ടു നല്‍കാന്‍ വിസമ്മതിച്ച് ഗുജറാത്ത് ഹൈക്കോടതി. അച്ഛനെ അപേക്ഷിച്ചു അമ്മ ജോലിത്തിരക്കുള്ളയാളാണെന്നും അതുകൊണ്ടുതന്നെ കുട്ടിയെ നോക്കാന്‍ നേരമുണ്ടാവില്ലെന്നും നിരീക്ഷിച്ച കോടതി, കസ്റ്റഡി ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജി തള്ളി.

കുട്ടിയെ അച്ഛന്റെ സംരക്ഷണയില്‍ വിട്ട കുടുംബ കോടതി ഉത്തരവിന് എതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമ പ്രകാരം രണ്ടു വയസ്സുള്ള കുട്ടിയെ അമ്മയുടെ സംരക്ഷണയിലാണ് വിടേണ്ടതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ ജോലിയുള്ള സ്ത്രീ ആണെന്നും കുട്ടിയെ പോറ്റാന്‍ തനിക്കാവുമെന്നും യുവതി വാദിച്ചു.

എന്നാല്‍ അച്ഛനെ അപേക്ഷിച്ച് അമ്മയുടെ ജോലിത്തിരക്ക് അധികമാണെന്ന് കോടതി നിരീക്ഷിച്ചു. അഹമ്മദാബാദില്‍നിന്നു വിരംഗത്തേക്കു ദിവസവും യാത്ര ചെയ്താണ് അമ്മ ജോലി സ്ഥലത്ത് എത്തുന്നത്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ അവര്‍ക്കു  ജോലിക്കായി നീക്കിവയ്‌ക്കേണ്ടി വരുന്നു. കുട്ടിയുടെ അച്ഛനാവട്ടെ അഹമ്മദാബാദില്‍ തന്നെയാണ്. ഏതു സമയത്തും അദ്ദേഹം 'ലഭ്യ'മാണ്.- കോടതി അഭിപ്രായപ്പെട്ടു. കുട്ടിയുടെ അമ്മയുടെ വീട്ടില്‍ രണ്ടാനമ്മയാണ് ഉള്ളതെന്നും അവര്‍ കുട്ടിയെ നോക്കുമെന്ന് ഉറപ്പൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു.

രണ്ടു വയസ്സുള്ള കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ വിട്ടു പോവുകയാണ്  അമ്മ ചെയ്തത്. അച്ഛനൊപ്പം ഇതുവരെ വളര്‍ന്ന കുട്ടിക്ക് അദ്ദേഹവുമായാണ് കൂടുതല്‍ മാനസിക അടുപ്പം. അതുകൊണ്ടുതന്നെ കുട്ടിയെ ബലം പ്രയോഗിച്ച് തന്നില്‍ നിന്ന് അകറ്റുകയായിരുന്നെന്ന അമ്മയുടെ വാദത്തിന് അടിസ്ഥാനമില്ലെന്ന കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com