നക്ഷത്ര ആമയെ കടത്തി; വന്യജീവി ചലച്ചിത്ര സംവിധായിക ഐശ്വര്യക്കെതിരെ കേസെടുത്തു 

വന്യജീവി സംരക്ഷണ നിയമമനുസരിച്ചാണ് കേസെടുത്തത്
ഐശ്വര്യ ശ്രീധർ
ഐശ്വര്യ ശ്രീധർ

മുംബൈ: നക്ഷത്ര ആമയെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ വന്യജീവി ചലച്ചിത്ര സംവിധായിക ഐശ്വര്യ ശ്രീധറിനെതിരെ കേസെടുത്തു. പനവേലിൽനിന്ന് പൂനെയിലേക്ക് നക്ഷത്ര ആമയെ കടത്തിക്കൊണ്ടുപോയെന്നാണ് കേസ്. വന്യജീവി സംരക്ഷണ നിയമമനുസരിച്ചാണ് ഐശ്വര്യക്കെതിരേ കേസെടുത്തത്. 

ചികിത്സയ്ക്കായി ഐശ്വര്യ പുണെയിലെ റെസ്‌ക്യു ചാരിറ്റബിൾ ട്രസ്റ്റിലേക്ക് നക്ഷത്ര ആമയെ അയച്ചിരുന്നു. നക്ഷത്ര ആമയെ എവിടെനിന്നാണ് രക്ഷപ്പെടുത്തിയതെന്നും ആരുടെ അനുമതിയോടെയാണ് റെസ്‌ക്യൂവിന് കൈമാറിയതെന്നും വ്യക്തമാക്കണമെന്നാണ് വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. പനവേൽ ഫാമുടമയിൽനിന്നാണ് തനിക്ക് ആമയെ കിട്ടിയതെന്ന് ഐശ്വര്യ പറഞ്ഞു. ഇതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. കേസെടുത്ത വിവരം അറിയിച്ചുകൊണ്ട് കഴിഞ്ഞ വ്യാഴാഴ്ച ഫോറസ്റ്റ് ടെറിട്ടോറിയൽ ആൻഡ് വൈൽഡ് ലൈഫ് പനവേൽ അസിസ്റ്റന്റ് കൺസർവേറ്റർ ഐശ്വര്യക്ക് നോട്ടീസ് അയച്ചിരുന്നു. അതേസമയം ഇവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ഐശ്വര്യ നിയമപ്രകാരം നടപടിയെടുക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തിൽപ്പെടുന്നവയാണ് നക്ഷത്ര ആമകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com