പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗര്‍ഭിണിയുടെയും അഞ്ചുവയസുള്ള മകന്റെയും മൃതദേഹം കിടക്കയ്ക്ക് അകത്ത്, വായില്‍ തുണി തിരുകിയ നിലയില്‍; അന്വേഷണം 

ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയുടെയും അഞ്ചുവയസുള്ള മകന്റെയും മൃതദേഹം കിടക്കയ്ക്ക് അകത്ത് നിന്ന് കണ്ടെത്തി
Published on

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയുടെയും അഞ്ചുവയസുള്ള മകന്റെയും മൃതദേഹം കിടക്കയ്ക്ക് അകത്ത് നിന്ന് കണ്ടെത്തി. പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജറായ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

മീററ്റിലെ ഹസ്തിനാപുരി മേഖലയിലാണ് സംഭവം. ഇരുവരെയും കഴുത്തുഞെരിച്ച് കൊന്നശേഷം കിടക്കയില്‍ മൃതദേഹം ഒളിപ്പിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഭര്‍ത്താവ് വാതിലില്‍ മുട്ടിയെങ്കിലും ആരും തുറന്നില്ല. എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. വാതില്‍ പൊളിച്ചാണ് പൊലീസ് അകത്തു പ്രവേശിച്ചത്.

വീട്ടിലെ സാധനസാമഗ്രികള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ബെഡ് ബോക്‌സില്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും കൈ കെട്ടിയിട്ട നിലയിലായിരുന്നു. വായില്‍ തുണി തിരുകിയിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com