യുവതിയെ ഭര്‍ത്താവിന്റെ കുടുംബം വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; ബുള്‍ഡോസറുമായി പൊലീസ് (വീഡിയോ)

കഴിഞ്ഞദിവസം ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും ഭര്‍തൃവീട്ടുകാര്‍ വാതില്‍ തുറന്നില്ല
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസറുമായി പൊലീസ്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന ഇറക്കിവിട്ട യുവതിയ്ക്ക് വീട്ടില്‍ പ്രവേശിക്കാന്‍ സംരക്ഷണം ഒരുക്കണമെന്ന അലഹബാദ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ബുള്‍ഡോസറുമായി ബിജ്‌നോര്‍ പൊലീസ് എത്തിയത്. 
അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടെന്ന് ആരോപിച്ച് നിരവധിപേരുടെ വീടുകള്‍ യുപിയിലെ വിവിധ നഗരസഭകള്‍ ഇടിച്ചു നിരത്തിയത് നേരത്തെ വലിയ വിവാദമായിരുന്നു. 

ബിജ്‌നോര്‍ സ്വദേശിയായ നൂതന്‍ മാലികിന് സുരക്ഷ ഒരുക്കാനാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. യുവതിയുടെ ഭര്‍ത്താവായ റോബിന്റെ വീടിന് മുന്നില്‍ ബുള്‍ഡോസറുമായി നില്‍ക്കുന്ന യുപി പൊലീസിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

'വാതില്‍ തുറക്കണം. ഇത് ഹൈക്കോടതി ഉത്തരവാണ്' എന്ന് കോടതി ഉത്തവ് ഉയര്‍ത്തിക്കാട്ടി പൊലീസ് വീട്ടുകാരോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. യുവതിയെ വീട്ടില്‍ പ്രവേശിക്കാന്‍ സഹായിച്ചെന്നും നിലവവില്‍ പ്രശ്‌നമൊന്നും ഇല്ലെന്നും സിറ്റി പൊലീസ് സൂപ്രണ്ട് പ്രവീണ്‍ രഞ്ജന്‍ സിങ് പറഞ്ഞു. കഴിഞ്ഞദിവസം ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും ഭര്‍തൃവീട്ടുകാര്‍ വാതില്‍ തുറന്നില്ല. അതിനാലാണ് ഇന്ന് ബുള്‍ഡോസറുമായി പൊലീസ് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

2017ല്‍ വിവാഹിതയായ യുവതിയെ, അഞ്ചുലക്ഷം രൂപയും ബൊലേറോ കാറും സ്ത്രീധനമായി ആവശ്യപ്പെട്ടാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഉപദ്രവിച്ചു തുടങ്ങിയത്. 2019ല്‍ വീട്ടില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ഭര്‍തൃവീട്ടുകാര്‍ അനുസരിച്ചില്ല. തുടര്‍ന്ന് യുവതി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com