വീട്ടിൽ നിന്ന് സ്വർണ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ കയറിയത് വീട്ടുടമയുടെ ബൈക്കിൽ തന്നെ! കള്ളന് സംഭവിച്ചത്

ആവഡിയിലെ ജെനിം രാജാദാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. പെരിയകാഞ്ചി പെരുമാള്‍ നായിക്കന്‍ തെരുവിലെ 44കാരനായ ഉമർ എന്നയാളാണ് പിടിയിലായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: വീട്ടിൽ കയറി സ്വർണ മാല മോഷ്ടിച്ച് രക്ഷപ്പെടാനായി ശ്രമിച്ച കള്ളൻ കൈ കാണിച്ചത് മോഷണം നടന്ന വീടിന്റെ ഉടമസ്ഥന്റെ തന്നെ ബൈക്കിന്! മോഷണം നടന്നതിന് പിന്നാലെ പരാതി നൽകാനായി പൊലീസ് സ്റ്റേഷനിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് കള്ളൻ തന്നെ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയത്. തമിഴ്നാട്ടിലാണ് നടകീയ സംഭവം.  

ആവഡിയിലെ ജെനിം രാജാദാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. പെരിയകാഞ്ചി പെരുമാള്‍ നായിക്കന്‍ തെരുവിലെ 44കാരനായ ഉമർ എന്നയാളാണ് പിടിയിലായത്. 

ഇറച്ചി വാങ്ങാനായി ഭാര്യ വിദ്യയുമൊത്ത് തൊട്ടടുത്തുള്ള കടയില്‍പ്പോയ സമയത്താണ് ജെനിം രാജാദാസിന്റെ വീട്ടില്‍ കള്ളന്‍ കയറിയത്. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതിലും അലമാരയും തുറന്നു കിടക്കുന്നതു കണ്ടു. നാല് പവന്റെ സ്വര്‍ണമാല മോഷണം പോയതായും മനസിലാക്കി. 

പിന്നാലെ പൊലീസില്‍ പരാതിപ്പെടാനായി രാജാദാസ് ഉടന്‍ തന്നെ ബൈക്കില്‍ പുറപ്പെട്ടു. പാതിവഴിയിലെത്തിയപ്പോള്‍ അപരിചിതന്‍ ലിഫ്റ്റ് ചോദിച്ച് കൈ കാണിച്ചു. രാജാദാസ് അയാളെ ബൈക്കിന്റെ പിന്നില്‍ കയറ്റി.

സഹയാത്രികന്റെ അരയില്‍ പല വലിപ്പത്തിലുള്ള താക്കോലുകള്‍ തൂങ്ങിക്കിടക്കുന്നതു കണ്ടപ്പോള്‍ രാജാദാസിന് സംശയമായി. വണ്ടി നിര്‍ത്തി ചോദ്യം ചെയ്യുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. രാജാദാസിന്റെ വീട്ടില്‍ മോഷണം നടത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചു.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com