കാവി വസ്ത്രം ധരിച്ച, നെറ്റിയില്‍ ഭസ്മം പൂശിയ അംബേദ്കറുടെ ചിത്രവുമായി ഹിന്ദു സംഘടന, വിവാദം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2022 05:40 PM  |  

Last Updated: 06th December 2022 05:40 PM  |   A+A-   |  

ambedkar_poster

ഫോട്ടോ: ട്വിറ്റർ

 

ചെന്നൈ: തമിഴ്‌നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷിയുടെ ഡോ. അംബേദ്കര്‍ പോസ്റ്റര്‍ വിവാദത്തില്‍. കാവി ഷര്‍ട്ട് ധരിച്ച, നെറ്റിയില്‍ ഭസ്മം പൂശിയ അംബേദ്കറുടെ ചിത്രമാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ പോസ്റ്ററിലുള്ളത്. ഈ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. 

ഡോ. അംബേദ്കറെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള ഗൂഢനീക്കമാണ് ഇതിലൂടെ പുറത്തു വരുന്നതെന്ന്, ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് വിടുതലെ ചിരുതൈകള്‍ കച്ചി നേതാവും പാര്‍ലമെന്റ് അംഗവുമായ തൊല്‍കാപ്പിയന്‍ തിരുമാവളവന്‍ കുറ്റപ്പെടുത്തി. 

പോസ്റ്റര്‍ ഡോ. അംബേദ്കറെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. അംബേദ്കറെ ഹൈന്ദവവല്‍ക്കരിക്കാന്‍ ശ്രമിച്ച മതഭ്രാന്തന്മാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ

അടുത്ത മൂന്ന് ദിവസം തീവ്രമഴ; 13 ജില്ലകളില്‍ റെഡ് അലര്‍ട്ട്; തമിഴ്‌നാട്ടില്‍ മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ