ക്ഷേത്രത്തിലെ ആന പ്രതിമക്കിടയില്‍ കുടുങ്ങി വിശ്വാസി;  വീഡിയോ വൈറല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2022 12:48 PM  |  

Last Updated: 06th December 2022 03:31 PM  |   A+A-   |  

viral_video_temple

വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

 

വൈവിധ്യമാര്‍ന്ന മതങ്ങളുടെ നാടാണ് ഇന്ത്യ. ദൈവാനുഗ്രഹം തേടി വിശ്വാസികള്‍ പലപ്പോഴും ധാരാളം ക്ഷേത്രങ്ങളും മറ്റും സന്ദര്‍ശിക്കാറുണ്ട്. ദൈവപ്രീതിക്കായി ഇക്കൂട്ടരില്‍ ചിലര്‍ എന്തും ചെയ്യാന്‍ ശ്രമിക്കുന്നതും കാണാം. അത്തരത്തില്‍ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നത്.

ഗുജറാത്തിലെ ഒരുക്ഷേത്രത്തില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ക്ഷേത്രത്തിലെ ആനയുടെ പ്രതിമക്കിടയില്‍ കുടുങ്ങിയ ഒരു ഭക്തന്റെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആനയുടെ അടിയിലൂടെ കടന്നാല്‍ ദൈവപ്രീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവാവ് അത് ചെയ്യുന്നത്. എന്നാല്‍ ആനയുടെ പ്രതിമക്ക് അടിയിലൂടെ കടക്കുന്നതിനിടെ യുവാവ് അതിനിടയില്‍ കുടുങ്ങുന്നു. ആകാവുന്ന ശ്രമങ്ങള്‍  എല്ലാ നടത്തിയിട്ടും അയാള്‍ക്ക് അതില്‍ നിന്ന് പുറത്ത് കടക്കാനാകുന്നില്ല. ക്ഷേത്രത്തിലെത്തിയ മറ്റ് ഭക്തരും പൂജാരിയും അയാളെ പുറത്ത് കടക്കാന്‍ സഹായിക്കുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍ ആയാള്‍ ആനക്കിടയില്‍ നിന്ന് പുറത്തെത്തിയോ എന്നത് വീഡിയോയില്‍ വ്യക്തമല്ല. ഇതിനകം ഒരു ലക്ഷത്തിലധികം ആളുകളാണ് ഈ വിഡിയോ കണ്ടത്. ഏതുതരത്തിലുള്ള അമിത ഭക്തിയും ആരോഗ്യത്തിന് ഹാനികരം എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കിട്ടത്.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

ചൂട് കഠിനമാണ്, പ്രായമായവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാം; പക്ഷാഘാത സാധ്യത കൂട്ടുമെന്ന് പഠനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ