ചരിത്രത്തിലേക്ക് ജയിച്ചു കയറി ബോബി; ഡല്‍ഹി കോര്‍പ്പറേഷനിലേക്ക് ആദ്യ ട്രാന്‍സ്ജന്‍ഡര്‍ അംഗം

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വരുണ ധാക്കയെ 6,714 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സുല്‍ത്താന്‍പുരി എ വാര്‍ഡില്‍ നിന്ന് ബോബിയുടെ വിജയം.
ഡല്‍ഹി കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രാന്‍സ്ജന്‍ഡര്‍ അംഗം ബോബി/ ട്വിറ്റര്‍
ഡല്‍ഹി കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രാന്‍സ്ജന്‍ഡര്‍ അംഗം ബോബി/ ട്വിറ്റര്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞടുപ്പില്‍ ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയും ആംആദ്മി പാര്‍ട്ടി നേതാവുമായ ബോബി കിന്നാറിന് തിളക്കമാര്‍ന്ന വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വരുണ ധാക്കയെ 6,714 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സുല്‍ത്താന്‍പുരി എ വാര്‍ഡില്‍ നിന്ന് ബോബിയുടെ വിജയം.

കഴിഞ്ഞ തവണയും ഈ വാര്‍ഡ് ആംആദ്മിക്ക് ഒപ്പമായിരുന്നു. 2017ല്‍ സഞ്ജീവ് കുമാറാണ് വിജയിച്ചത്. ആദ്യമായാണ് ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞടുപ്പില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരിക്കുന്നത്. വിജയിച്ചതോടെ കൗണ്‍സിലില്‍ എത്തുന്ന ആദ്യട്രാന്‍സ്ജന്‍ഡര്‍ അംഗവും ബോബിയാകും.

കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ബോബി സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ജയിക്കാനായിരുന്നില്ല. സുല്‍ത്താന്‍പുരിയില്‍ 'ബോബി ഡാര്‍ലിങ്' എന്നറിയപ്പെടുന്ന ബോബി ഹിന്ദു യുവ സമാജ് ഏകതാ അവാം തീവ്രവാദ വിരുദ്ധ സമിതിയുടെ ഡല്‍ഹി യൂണിറ്റ് പ്രസിഡന്റാണ്. ട്രാന്‍സ്‌ജെന്‍ഡറായതിനാല്‍ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ 38 വയസുള്ള അവര്‍ വെളിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ അഴിമതി തുടച്ചുനീക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com