പരാതി ഉദ്യോഗസ്ഥര്‍ മൈന്‍ഡ് ചെയ്തില്ല; വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2022 02:54 PM  |  

Last Updated: 08th December 2022 02:58 PM  |   A+A-   |  

congress_candidate

കഴുത്തില്‍ ഷാള്‍ മുറുക്കി ആത്മഹത്യക്ക് ശ്രമിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി/ വീഡിയോ ദൃശ്യം

 

അഹമ്മദാബാദ്:  വോട്ടെണ്ണുന്നതിനിടെ, ഇവിഎമ്മില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. ഗാന്ധിധാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭാരത്ഭായ് വേല്‍ജിഭായ് സോളങ്കിയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. 

നിലവില്‍ ബിജെപി സ്ഥാനാര്‍ഥിയെക്കാള്‍ 37,831 വോട്ടിന് പുറകിലാണ് വേല്‍ജിഭായ്. ചില ഇവിഎമ്മുകള്‍ ശരിയായി സീല്‍ ചെയ്തില്ലെന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ആരോപണം

ഇവിഎമ്മില്‍ ക്രമക്കേട് ആരോപിച്ച് സോളങ്കി ആദ്യം ധര്‍ണയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥന്‍ പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് കഴുത്തില്‍ ഷാള്‍ മുറുക്കി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

തിളങ്ങി 'മോദി പ്രഭാവം'; ഗുജറാത്ത് വിജയാഹ്ലാദത്തില്‍ പങ്കുചേരാന്‍ പ്രധാനമന്ത്രി; ടീം ഗുജറാത്തിന് അഭിനന്ദനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ