'മാന്‍ദൗസ്' തീരത്തേക്ക്; ചെന്നൈയില്‍ ശക്തമായ മഴ; തമിഴ്‌നാട്ടില്‍ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട്; 27 ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചു ( വീഡിയോ)
By സമകാലിക മലയാളം ഡെസ്ക് | Published: 09th December 2022 11:44 AM |
Last Updated: 09th December 2022 11:44 AM | A+A A- |

ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ചെന്നൈയില്‍ കനത്ത മഴ. ഇന്നു രാവിലെ 5.30 വരെയുള്ള കണക്കുകള്‍ പ്രകാരം ചെന്നൈയില്‍ 52.5 മില്ലിമീറ്റർ മഴയാണ് പെയ്തത്. 'മാന്‍ദൗസ്' തീവ്ര ചുഴലിക്കാറ്റായി മാറി തമിഴ്‌നാട് തീരത്തോട് അടുക്കുകയാണ്. രാത്രിയോടെ തമിഴ്‌നാട് തീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ആന്ധ്രയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 75 മുതല്‍ 85 വരെ കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ ദുരന്ത നിവാരണ സേനയ്ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെയും മഴ മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ 27 ജില്ലകളില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
The permanent ramp for people with disabilities at Chennai's Marina Beach was damaged after heavy winds. The ramp was inaugurated two weeks back.
— TNIE Tamil Nadu (@xpresstn) December 9, 2022
Express video | @haisat2005 #marinabeach #CycloneMandous #ChennaiRains pic.twitter.com/V9QmsioZr9
ചുഴലിക്കാറ്റ് ഇപ്പോള്‍ മഹാബലിപുരത്തിന് ഏതാണ്ട് 230 കിലോമീറ്റര്‍ മാത്രം അകലെയാണ്. ചെന്നൈയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയും. രാത്രി 11 മണിയോടെ മഹാബലിപുരത്തിനു തെക്കായി വില്ലുപുരത്തെ ' മരക്കാനം ' തീരത്ത് ' നിലം തൊടുമെന്നാണ് വിലയിരുത്തല്‍.
നിലം തൊടുമ്പോള്‍ ഏകദേശം 70-100 കിലോമീറ്റര്‍ വേഗതയിലുള്ള ചുഴലിക്കാറ്റ് ആകാനാണ് സാധ്യത. പുതുചേരി മുതല്‍ ചെന്നൈ വരെയാണ് ചുഴലിക്കാറ്റിന്റെ പ്രധാന സ്വാധീന മേഖല. മാന്‍ഡസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Cyclone hits Chennai with torrential rains.
— Tamizh Kumar (@TamizhKumar5) December 9, 2022
#CycloneMandous#ChennaiRain #Chennai pic.twitter.com/hXthOZhNlX
ഈ വാര്‍ത്ത കൂടി വായിക്കൂ
നടിയെ കാണാന്‍ എത്തിയവര്‍ വയലന്റ് ആയി, കൂട്ടത്തല്ല്, ലാത്തിയടി - വിഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ