ബുര്‍ഖ ധരിച്ച് ആണ്‍കുട്ടികളുടെ നൃത്തം; മംഗളൂരുവില്‍ വിവാദം; നാല് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത് കോളജ്

മംഗളൂരുവിലെ സെന്റ് ജോസഫി എന്‍ജിനീയറിങ് കോളജിലെ നാല് ആണ്‍കുട്ടികളാണ് ബുര്‍ഖ ധരിച്ച് ഫെവിക്കോള്‍ സെ എന്ന ഗാനത്തിന് ചുവടു വച്ചത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ബംഗളൂരു: ബുര്‍ഖ ധരിച്ച് സ്റ്റേജില്‍ നൃത്തം ചെയ്ത നാല് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടകയിലെ മംഗളൂരുവിലുള്ള എന്‍ജിനീയറിങ് കോളജിലാണ് സംഭവം. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തന്നെയാണ് നൃത്തം ചെയ്തതെന്ന് കോളജ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ബോളിവുഡ് ഗാനത്തിനാണ് ആണ്‍കുട്ടികള്‍ ബുര്‍ഖ ധരിച്ച് നൃത്തം വച്ചത്. ബുര്‍ഖയേയും ഹിജാബിനേയും പരിഹസിക്കുന്ന തരത്തിലുള്ള നൃത്തം വിവാദമായതിന് പിന്നാലെയാണ് കോളജ് നടപടിയെടുത്തത്. 

മംഗളൂരുവിലെ സെന്റ് ജോസഫ് എന്‍ജിനീയറിങ് കോളജിലെ നാല് ആണ്‍കുട്ടികളാണ് ബുര്‍ഖ ധരിച്ച് ഫെവിക്കോള്‍ സെ എന്ന ഗാനത്തിന് ചുവടു വച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഒരു മത വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ കോളജ് പ്രോത്സാഹനം നല്‍കിയെന്ന് വ്യാപകമായ ആരോപണവും ഉയര്‍ന്നു. 

അസ്ലീല ചുവടുകളുള്ള നൃത്തമാണെന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഈ ഗാനത്തിനും നൃത്തത്തിനും അനുമതി നല്‍കിയിരുന്നില്ല എന്നാണ് കോളജിന്റെ വിശദീകരണം. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിദ്യാര്‍ത്ഥികള്‍ അനുമതിയില്ലാതെയാണ് നൃത്തം ചെയ്തതെന്നും കോളജ് അധികൃതര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com