'സലാം ആരതി' വേണ്ട, ഇനി 'നമസ്‌കാരം'; ടിപ്പു സുല്‍ത്താന്റെ കാലത്തെ ചടങ്ങിന്റെ പേരുമാറ്റാന്‍ തീരുമാനം 

കര്‍ണാടകയിലെ ചില ക്ഷേത്രങ്ങളില്‍ ആചരിച്ചിരുന്ന സലാം ആരതിയുടെ പേരുമാറ്റണമെന്ന നിര്‍ദേശത്തിന് അംഗീകാരം
കര്‍ണാടകയിലെ മൂകാംബിക ക്ഷേത്രത്തിലെ സലാം ആരതി, ഫയല്‍/ എഎന്‍ഐ
കര്‍ണാടകയിലെ മൂകാംബിക ക്ഷേത്രത്തിലെ സലാം ആരതി, ഫയല്‍/ എഎന്‍ഐ

ബംഗളൂരു: കര്‍ണാടകയിലെ ചില ക്ഷേത്രങ്ങളില്‍ ആചരിച്ചിരുന്ന സലാം ആരതിയുടെ പേരുമാറ്റണമെന്ന നിര്‍ദേശത്തിന് അംഗീകാരം. ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് ആരംഭിച്ച ചടങ്ങിന്റെ പേരാണ് ആരതി നമസ്‌കാരം എന്ന പേരിലേക്ക് മാറ്റണമെന്ന് നിര്‍ദേശിച്ചത്.

പേരുമാറ്റണമെന്ന മാണ്ഡ്യ ജില്ലാ ഭരണകൂടത്തിന്റെ ശുപാര്‍ശ കര്‍ണാടക ധാര്‍മ്മിക പരിഷത്ത് അംഗീകരിക്കുകയായിരുന്നു. ഹിന്ദു മത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പിന്റെ കീഴിലാണ് കൗണ്‍സില്‍ വരുന്നത്. മാണ്ഡ്യയിലെ മേല്‍ക്കോട്ടിലെ ചരിത്രപ്രസിദ്ധമായ ചളുവനാരായണ സ്വാമി ക്ഷേത്രമാണ് പേരുമാറ്റണമെന്ന നിര്‍ദേശം മാണ്ഡ്യ ജില്ലാ ഭരണകൂടത്തിന് നല്‍കിയത്. ടിപ്പുവിന്റെ ഭരണകാലം മുതല്‍ വൈകീട്ട് ഏഴുമണിക്കാണ് ചളുവനാരായണ സ്വാമി ക്ഷേത്രത്തില്‍ സലാം ആരതി നടത്തിവരുന്നത്. 

ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട പദമാണ് സലാം എന്ന് പണ്ഡിതനും ധാര്‍മിക പരിഷത്ത് അംഗവുമായ കശേക്കോടി സൂര്യനാരായണ ഭട്ട് അഭിപ്രായപ്പെട്ടിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയുടെ അന്തിമ അനുമതി ലഭിച്ചതിന് ശേഷം മേല്‍ക്കോട്ടിലെ മാത്രമല്ല, കര്‍ണാടകയിലെ എല്ലാ ക്ഷേത്രങ്ങളിലെയും 'ആരതി' പുനര്‍നാമകരണം ചെയ്തുകൊണ്ട് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മന്ത്രി ശശികല ജോലെ പറഞ്ഞു. എന്നാല്‍ ചടങ്ങ് പഴയപോലെ തന്നെ തുടരുമെന്നും അവര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com