പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 5 കിലോ ധാന്യം; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി മൂന്ന് മാസം കൂടി

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന മൂന്നു മാസത്തേക്കു കൂടി നീട്ടുമെന്നാണ് സൂചന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


ന്യൂഡൽഹി: ദാരിദ്രരേഖയിൽ താഴെ നിൽക്കുന്നവർക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം വീതം സൗജന്യമായി നൽകുന്ന കേന്ദ്ര പദ്ധതിയുടെ കാലാവധി വീണ്ടും ദീർഘിപ്പിയ്ക്കും. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന മൂന്നു മാസത്തേക്കു കൂടി നീട്ടുമെന്നാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ വരുന്ന സാഹചര്യത്തിൽ പദ്ധതി അവസാനിച്ചാൽ തിരിച്ചടിയാകും എന്ന വിലയിരുത്തലിനെ തുടർന്നാണ് ഇത്. പദ്ധതി മൂന്ന് മാസം കൂടി നീട്ടാനുള്ള നടപടികൾ കേന്ദ്ര ഭക്ഷ്യ വകുപ്പ് ആരംഭിച്ചു.

കേന്ദ്ര പൂളിൽ 159 ലക്ഷം ടൺ ഗോതമ്പുള്ളത് നൽകാനാണ് കേന്ദ്രസർക്കാരിന്റെ തിരുമാനം. മാർച്ച് വരെ പദ്ധതി നീട്ടാൻ 68 ലക്ഷം ടൺ ഭക്ഷ്യ ധാന്യമാണ് വേണ്ടിവരുക. 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പദ്ധതിയിലൂടെ അരിയാണ് നൽകുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനങ്ങൽക്ക് ​ഗോതമ്പ് ആണ് വിതരണം ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Make Rules To Regulate Children's Social Media Usage : Supreme Court Tells Centre
Sohrabuddin Sheikh, wife Kausar Bi
Trinamool Congress
Supreme Court UPI Charges Refuses Stay
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com