നാലാം ക്ലാസ് വിദ്യാര്‍ഥിയെ ഇരുമ്പുവടി കൊണ്ട് അടിച്ചു, ഒന്നാം നിലയില്‍നിന്നു തള്ളിയിട്ടു കൊന്നു; അധ്യാപകന്‍ ഒളിവില്‍

അധ്യാപകന്‍ ഇരുമ്പുവടി കൊണ്ട് മര്‍ദിച്ച് അവശനാക്കിയ ശേഷം സ്‌കൂളിലെ ബാല്‍ക്കണിയില്‍ നിന്ന് താഴോട്ട് തള്ളിയിടുകയായിരുന്നു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: മര്‍ദിച്ച് അവശനാക്കിയ ശേഷം സ്‌കൂളിന്റെ ഒന്നാം നിലയില്‍ നിന്ന് അധ്യാപകന്‍ താഴോട്ട് തള്ളിയിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ചു. നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഭരത് ആണ് മരിച്ചത്. കര്‍ണാടകയിലെ ഹഗ്‌ലി ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ മുത്തപ്പയാണ് വിദ്യാര്‍ഥിയെ ബാല്‍ക്കണിയില്‍ നിന്ന് താഴോട്ട് തള്ളിയിട്ടത്.

അധ്യാപകന്‍ ഇരുന്വുവടി കൊണ്ടാണ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഇവര്‍ക്കിടയില്‍ ചില കുടുംബപ്രശ്‌നങ്ങള്‍ ഉള്ളതായി തോന്നുവെന്നും ഗഡക് ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ്‌കൂളിലെ അധ്യാപക കൂടിയായ ഭരതിന്റെ അമ്മ ഗീത ബാര്‍ക്കറെയും മുത്തപ്പ മര്‍ദിച്ചിരുന്നു. ഗീതയെ മുത്തപ്പ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച സംഗഗൗഡ പാട്ടീല്‍ എന്ന അധ്യാപികയേയും മുത്തപ്പ മര്‍ദിച്ചിരുന്നു. ഇവര്‍ പ്രാഥമിക ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു. സ്‌കൂളിലെ അധ്യാപകനായ മുത്തപ്പ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ സ്‌കൂളിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രകോപിതനായ അധ്യാപിക അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കത്രിക കൊണ്ട് ആക്രമിക്കുകയും സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴോട്ട് എറിയുകയും ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com