'എന്റെ റാലിയില്‍ രാഹുലിന്റെ ഭാരത് ജോഡോ യാത്രയേക്കാള്‍ കൂടുതല്‍ ആളുകളുണ്ടാകും'; കോണ്‍ഗ്രസ് എംപിയുടെ പ്രസ്താവന വിവാദത്തില്‍

കോണ്‍ഗ്രസ് നേതാവ് തന്നെ രാഹുലിന്റെ യാത്രയെ പരിഗണിക്കുന്നില്ലെന്ന് ബിജെപി പ്രതികരിച്ചു
നകുല്‍നാഥ് രാഹുലിനൊപ്പം/ ട്വിറ്റര്‍
നകുല്‍നാഥ് രാഹുലിനൊപ്പം/ ട്വിറ്റര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കെതിരായ കോണ്‍ഗ്രസ് എംപിയുടെ പരാമര്‍ശം വിവാദത്തില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥിന്റെ പ്രസ്താവനയാണ് വിവാദമായത്. 

'എന്റെ റാലിക്ക് രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയേക്കാള്‍ ജനപിന്തുണ ലഭിക്കുമെന്നായിരുന്നു' നകുല്‍ നാഥിന്റെ പ്രസ്താവന. രാഹുലിന്റെ യാത്രയില്‍ ഉണ്ടാകുന്നതിന്റെ ഇരട്ടി ജനം തന്റെ റാലിക്ക് ഉണ്ടാകുമെന്നും നകുല്‍നാഥ് അഭിപ്രായപ്പെട്ടു. 

'മധ്യപ്രദേശില്‍ രാഹുലിന്റെ യാത്രയ്‌ക്കൊപ്പം താനും സഞ്ചരിച്ചു. എന്നാല്‍ ബെറാസിയയിലെ ജനങ്ങളോട് പറയാനുള്ളത്, രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ എന്റെ പ്രസംഗം കേള്‍ക്കാനുണ്ടെന്നാണ്'. 

നകുല്‍നാഥിന്റെ ഈ പ്രസ്താവനയുടെ വീഡിയോ ബിജെപി വ്യാപകമായി പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് തന്നെ രാഹുലിന്റെ യാത്രയെ പരിഗണിക്കുന്നില്ല. പിന്നെങ്ങനെ സഖ്യകക്ഷികള്‍ ഭാരത് ജോഡോ യാത്രയെ ഗൗരവത്തോടെ കാണുമെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല ചോദിച്ചു.  

മധ്യപ്രദേശിലെ ചിന്ദ്‌വാര ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ് നകുല്‍നാഥ്. കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സോണിയാഗാന്ധിയുടെ അടുത്തയാളും വിശ്വസ്തനുമാണ് നകുലിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com