വൃദ്ധ ദമ്പതികളുടെ കൊലപാതകം, ഒരു മാസം നീണ്ട അന്വേഷണത്തില്‍ പൊലീസ് ഞെട്ടി; 'സൂത്രധാരന്‍' 12കാരന്‍

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ച സംഭവത്തിന് പിന്നില്‍ സൂത്രധാരന്‍ 12കാരന്‍ എന്ന് പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ:  ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ച സംഭവത്തിന് പിന്നില്‍ സൂത്രധാരന്‍ 12കാരന്‍ എന്ന് പൊലീസ്.സംഭവത്തില്‍ കുട്ടിയുള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌ക്രാപ്പ് ഡീലറായ ഇബ്രാഹിമിനെയും (60) ഭാര്യ ഹസ്രയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നവംബര്‍ 22നായിരുന്നു കൊലപാതകം. ഇബ്രാഹിമിനെ വീടിനുള്ളിലും ഹസ്രയെ ടോയ്‌ലെറ്റിന് സമീപമുള്ള വെളിമ്പ്രദേശത്തുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ തുണി ചുറ്റിയ നിലയിലായിരുന്നു ഹസ്രയുടെ മൃതദേഹം.ഒരു മാസം നീണ്ട അന്വേഷണത്തിന് ഒടുവില്‍ ശനിയാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നില്‍ സൂത്രധാരന്‍ 12കാരന്‍ ആണ് എന്ന് പൊലീസ് കണ്ടെത്തിയത്. 

ദമ്പതികളുമായി അടുപ്പം പുലര്‍ത്തിയ കുട്ടിയാണ് പ്രധാന പ്രതി. ആക്രിക്കച്ചവടം നടത്തി ഒരുപാട് പണം ഇബ്രാഹിം സമ്പാദിച്ചതായുള്ള കണക്കുകൂട്ടലിലാണ് സുഹൃത്തുക്കളുമായി 12കാരന്‍ മോഷണം ആസൂത്രണം ചെയ്തത്. മൂന്ന് പേരെയാണ് കവര്‍ച്ചക്കായി ഒപ്പം കൂട്ടിയത്. എന്നാല്‍, മോഷണശ്രമം ഇബ്രാഹിമും ഭാര്യയും മനസ്സിലാക്കിയതോടെ ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

അറസ്റ്റിലായ മഞ്ചേഷ്, ശിവം എന്നിവര്‍ മുതിര്‍ന്നവരാണ്. നാലാം പ്രതി സന്ദീപിനെ കാണാനില്ല. ഇവരില്‍ നിന്ന് 12,000 രൂപയും ഒരു മൊബൈല്‍ ഫോണും ഒരു സ്വര്‍ണമാലയും കണ്ടെടുത്തതായി ഗാസിയാബാദ് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com