രാഹുലിനൊപ്പം നടക്കാന്‍ ഇല്ല; ഭാരത് ജോഡോ യാത്രയില്‍ അഖിലേഷ് യാദവും മായവതിയും പങ്കെടുക്കില്ല

ഇരുവര്‍ക്കുമൊപ്പം രാഷ്ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചൗധരിയേയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ചൗധരിയും മാര്‍ച്ചില്‍ ചേരില്ലെന്ന് പറഞ്ഞു
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അഖിലേഷ് യാദവും മായവതിയും പങ്കെടുക്കില്ല. യാത്ര ജനുവരി ആദ്യം ഉത്തര്‍പ്രദേശിലൂടെയാണ്. ഈ ഘട്ടത്തില്‍ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ നേതാക്കളായ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബിഎസ്പിയുടെ പരമോന്നത നേതാവ് മായവതി എന്നിവരെ യാത്രയില്‍ ഒപ്പം ചേരാന്‍ കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. ഇരുവര്‍ക്കുമൊപ്പം രാഷ്ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചൗധരിയേയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ചൗധരിയും മാര്‍ച്ചില്‍ ചേരില്ലെന്ന് പറഞ്ഞു. 

അഖിലേഷ് യാദവ് നേരിട്ട് യാത്രയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ആരെയങ്കിലും യാത്രയുടെ ഒപ്പം ചേരാന്‍ അയക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഭാരത് ജോഡോ യാത്രയുടെ സന്ദേശത്തിനോട് എസ്പിക്ക് യോജിപ്പുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ ഊഹാപോഹങ്ങള്‍ പരത്തി സാധ്യമായി നില്‍ക്കുന്ന സഖ്യത്തെ അട്ടിമറിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു എസ്പി വക്താവ് ഘനശ്യാം തിവാരിയുടെ പ്രതികരണം. 

നിലവില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുന്നത് പതിവാക്കിയ നേതാവണ് മായാവതി. സ്വാഭാവികമായും അവര്‍ യാത്രയില്‍ ചേരില്ലെന്ന് ഉറപ്പ്. തനിക്ക് വോട്ടു ചെയ്യണമെന്നും കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് ബിജെപി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിക്കുമെന്നും വ്യക്തമാക്കിയാണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 

യാത്രയെ ആര്‍എല്‍ഡി പിന്തുണയ്ക്കുന്നുണ്ടെന്ന് പാര്‍ട്ടി വക്താവ് രോഹിത് ജാഖര്‍ വ്യക്തമാക്കി. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്നതിനാല്‍ തന്നെ ആശയപരമായി യാത്രയ്ക്ക് ആര്‍എല്‍ഡി എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ജാഖര്‍ പറയുന്നു. എന്നാല്‍ നേരിട്ട് പങ്കെടുത്ത് അതില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com