'ക്രിസ്തുവിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചയാള്‍'; അനുശോചിച്ച് പ്രധാനമന്ത്രി, ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരം വ്യാഴാഴ്ച

അന്തരിച്ച പോപ്പ് എമിരറ്റ്‌സ് ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരച്ചടങ്ങുകള്‍ ജനുവരി അഞ്ച് (വ്യാഴാഴ്ച) നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു
ബനഡിക്ട് പതിനാറാമന്‍, നരേന്ദ്ര മോദി
ബനഡിക്ട് പതിനാറാമന്‍, നരേന്ദ്ര മോദി



വത്തിക്കാന്‍ സിറ്റി: അന്തരിച്ച പോപ്പ് എമിരറ്റ്‌സ് ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരച്ചടങ്ങുകള്‍ ജനുവരി അഞ്ച് (വ്യാഴാഴ്ച) നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇതിന് മുന്നോടിയായി അദ്ദേഹത്തിന്റെ ഭൗതിക ശരീരം സെ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ജനുവരി രണ്ട് (തിങ്കളാഴ്ച) മുതല്‍ പൊതുദര്‍ശനത്തിന് വെക്കും.

റോമിലെ സെ്ന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന സംസ്‌കാരച്ചടങ്ങിന് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കുമെന്ന് വത്തിക്കാന്‍ വക്താവ് അറിയിച്ചു. ശനിയാഴ്ച പ്രാദേശികസമയം 9.34നാണ് വത്തിക്കാനിലെ മേറ്റര്‍ എക്ലീസിയാ മൊണാസ്ട്രിയില്‍വെച്ച് ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചത്. 2005 മുതല്‍ 2013 വരെ മാര്‍പാപ്പയായിരുന്ന ബെനഡിക്ട് പതിനാറാമന്‍ 2013 ഫെബ്രുവരി 28നാണ് സ്ഥാനം ത്യാഗം ചെയ്തത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി ലോകനേതാക്കള്‍ ബെനഡിക്ട് പതിനാറാമന്റെ വിയോഗത്തില്‍ അനുശോചിച്ചു.

സമൂഹത്തിന് നല്‍കിയ മഹത്തായ സേവനങ്ങളുടെ പേരില്‍ അദ്ദേഹം ഓര്‍മിക്കപ്പെടുമെന്ന് മോദി ട്വീറ്റ് ചെയ്തു. ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ പഠിപ്പിക്കാനും സഭയ്ക്കു വേണ്ടിയും ജീവിതം ചെലവഴിച്ച മഹത് വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com