കനയ്യ കുമാറിന് നേരെ മഷിയേറ്; ആസിഡ് ആക്രമണമെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിന് നേരെ മഷി എറിഞ്ഞതായി ആരോപണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read


ലഖ്നൗ: കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിന് നേരെ മഷി എറിഞ്ഞതായി ആരോപണം. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിനു വേണ്ടി എത്തിയപ്പോഴാണ് സംഭവം. എന്നാല്‍ കനയ്യ കുമാറിന് നേരെ എറിഞ്ഞത് മഷിയല്ലെന്നും ഒരുതരം ആസിഡാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 

'അക്രമികള്‍ കനയ്യ കുമാറിന് നേരെ ആസിഡ് എറിയാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. എന്നിരുന്നാലും, കുറച്ച് തുള്ളികള്‍ സമീപത്ത് നിന്ന 3-4 യുവാക്കളുടെ മേല്‍ വീണു,' നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമിയെ പിടികൂടിയെങ്കിലും ഇയാളെ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലഖ്‌നൗവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് തേടി വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തുന്നതിനാണ് കനയ്യ കുമാര്‍ എത്തിയത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ വിജയം നേടുമെന്ന് കനയ്യ കുമാര്‍ പറഞ്ഞു.

'ഹാഥ്‌രസ് ഉന്നാവ്, ലഖിംപൂര്‍ ഖേരി സംഭവങ്ങള്‍ നടന്നത് മുതല്‍, നീതി തേടി കോണ്‍ഗ്രസ് തെരുവിലാണ്, രാജ്യം കെട്ടിപ്പടുക്കാത്തവര്‍ രാജ്യത്തെ വില്‍ക്കുകയാണ്, കോണ്‍ഗ്രസ് ഇന്ത്യയെ കെട്ടിപ്പടുത്തു, അതിനാല്‍ തന്നെ കോണ്‍ഗ്രസ് ഇത്തരക്കാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുകയാണ്' കനയ്യ കുമാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com