രാജ്യത്തെ വാക്‌സിനുകളുടെ എണ്ണം ഒന്‍പതായി; സ്പുട്‌നിക് ലൈറ്റ് സിംഗിള്‍ ഡോസിന് അനുമതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2022 09:23 PM  |  

Last Updated: 06th February 2022 09:23 PM  |   A+A-   |  

vaccine policy in india

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി. വിദഗ്ധ സംഘത്തിന്റെ ശുപാര്‍ശ ഡ്രഗ്‌സ് കണ്‍ട്രോളര്‍ അംഗീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ഇതോടെ രാജ്യത്ത് അനുമതിയുള്ള വാക്‌സിനുകളുടെ എണ്ണം ഒന്‍പതായി.

ഹ്യൂമന്‍ അഡെനോവൈറസ് വെക്റ്റര്‍ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്പുട്നിക് വാക്‌സിന്‍ റഷ്യയിലെ ഗമാലിയ സെന്ററിലാണ് വികസിപ്പിച്ചെടുത്തത്. ഇന്ത്യയുടെ വാക്സിനേഷന്‍ യജ്ഞത്തില്‍ ഉപയോഗിച്ചിരുന്ന റഷ്യന്‍ സ്പുട്നിക് വിയുടെ വാക്സിന്‍ ഘടകം-  1 തന്നെയാണ് സ്പുട്‌നിക്ക് ലൈറ്റിനും. 

രാജ്യത്ത് ഇതുവരെ 12 ലക്ഷത്തിലധികം സ്പുട്‌നിക് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കോവിഡിന്റെ തീവ്രവകഭേദമായ ഡെല്‍റ്റയ്‌ക്കെതിരെ സിംഗിള്‍ ഡോസ് വാക്‌സിന്‍ 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.സ്പുട്നിക് ലൈറ്റ് വാക്‌സിന്‍ ഒമൈക്രോണിനെതിരായ വൈറസ് ന്യൂട്രലൈസിങ് പ്രവര്‍ത്തനം ഗണ്യമായി വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു.