ജയ് ശ്രീറാം വിളിച്ച് കാവി ഷോള്‍ പുതച്ച് പ്രകടനം; ഹിജാബ് അനുകൂല പ്രതിഷേധക്കാരുമായി നേര്‍ക്കുനേര്‍; കര്‍ണാടകയില്‍ ക്യാമ്പസുകളില്‍ സംഘര്‍ഷ സാഹചര്യം (വീഡിയോ)

കര്‍ണാടകയില്‍ ഹിജാബ് നിരോധന വിവാദം സംഘര്‍ഷത്തിലേക്ക്
എഎന്‍ഐ വീഡയോ സ്‌ക്രീന്‍ഷോട്ട്
എഎന്‍ഐ വീഡയോ സ്‌ക്രീന്‍ഷോട്ട്

ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് നിരോധന വിവാദം സംഘര്‍ഷത്തിലേക്ക്. ഉഡുപ്പിയിലെ മഹാത്മാ ഗാന്ധി മെമ്മോറിയില്‍ കോളജില്‍ ഹിജാബും കാവി ഷോളും ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ നിന്നത് സംഘര്‍ഷ സാഹചര്യമുണ്ടാക്കി. ഹിജാബ് നിരോധനത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക നേരെ, ജയ് ശ്രീറാം മുദദ്രാവാക്യങ്ങളുമായി ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തുവരികയായിരുന്നു. 

മുപ്പതോളം വിദ്യാര്‍ത്ഥികളാണ് കാവി ഷോളുകള്‍ പുതച്ച് എത്തിയത്. ക്യാമ്പസിനുള്ളില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് കോളജ് ഗേറ്റ് ചാടിക്കടന്നാണ് ഇവര്‍ എത്തിയത്. ആര്‍എസ്എസ്, ബജ്രംഗ്ദള്‍,ഹിന്ദു ജാഗരണ േേവദികെ പ്രവര്‍ത്തകരാണ് തങ്ങള്‍ക്ക് കാവി ഷോളുകള്‍ നല്‍കിയതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. 

ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ക്യാമ്പസില്‍ ഒരുവിഭാഗം മുസ്ലിം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. മറ്റു പല ക്യാമ്പസുകളിലും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇവിടങ്ങളിലും കാവി ഷോളുകളുമായി വിദ്യാര്‍ത്ഥികള്‍ എത്തിയിട്ടുണ്ട്. അതേസമയം, വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചതിന് എതിരെ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com