'ഹിജാബ് അഴിച്ചുമാറ്റിയ ശേഷം മാത്രം പ്രവേശനം' പലയിടത്തും തര്‍ക്കം; കര്‍ണാടകില്‍ സ്‌കൂളുകള്‍ തുറന്നു-വിഡിയോ

ഹിജാബ് നീക്കിയതിനു ശേഷമേ വിദ്യാര്‍ഥികളെ ക്യാംപസില്‍ പ്രവേശിപ്പിക്കൂ എന്ന് അധികൃതര്‍ നിലപാട് എടുത്തതിനെതിരെ രക്ഷിതാക്കള്‍
വിഡിയോ ദൃശ്യം
വിഡിയോ ദൃശ്യം

ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്ന് അടച്ച 9,10 ക്ലാസുകള്‍ പുനരാരംഭിച്ചപ്പോള്‍ പലയിടത്തും സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളുമായി തര്‍ക്കം. ഹിജാബ് നീക്കിയതിനു ശേഷമേ വിദ്യാര്‍ഥികളെ ക്യാംപസില്‍ പ്രവേശിപ്പിക്കൂ എന്ന് അധികൃതര്‍ നിലപാട് എടുത്തതിനെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തി. 

സ്‌കൂളുകളുടെ കവാടത്തില്‍ തന്നെ നിന്ന അധികൃതര്‍ കുട്ടികള്‍ ഹിജാബ് ധരിക്കുന്നില്ലെന്ന ഉറപ്പുവരുത്തി. ക്യാംപസില്‍ കയറിയ ശേഷം ഹിജാബ് നീക്കാമെന്ന് രക്ഷിതാക്കള്‍ അറിയിച്ചതോടെ തര്‍ക്കമായി. ഹിജാബ് നീക്കിയ ശേഷമാണ് കുട്ടികളെ അകത്തു കയറ്റിയത്. 

ഹൈസ്‌കൂളുകള്‍ തുറന്ന ശേഷമുള്ള സാഹചര്യം വിലയിരുത്തി പ്രീ യൂണിവേഴ്‌സിറ്റി, ഡിഗ്രി കോളജുകള്‍ തുറക്കുന്ന കാര്യം തീരുമാനിക്കാനാണ് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഹിജാബ് വിഷയം വീണ്ടും പെരുപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മുന്നറിയിപ്പ് നല്‍കി.

ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. വിവിധ കോളജുകളിലെ വിദ്യാര്‍ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.കോടതി വാദം കേള്‍ക്കുന്നതിന് മുന്നോടിയായി, ഉഡുപ്പി ജില്ലാ ഭരണകൂടം ഇന്ന് മുതല്‍ ഫെബ്രുവരി 19 വരെ ജില്ലയിലെ ഹൈസ്‌കൂളുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനം ഏര്‍പ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com