4 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം, ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റ് വേണം; വിജ്ഞാപനം ഇറങ്ങി

ഒമ്പത് മാസം മുതൽ നാലു വയസുവരെയുള്ള കുട്ടികൾക്ക് ഹെൽമറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെൽറ്റും നിർബന്ധമാക്കി ​ഗതാ​ഗത മന്ത്രാലയം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ഒമ്പത് മാസം മുതൽ നാലു വയസുവരെയുള്ള കുട്ടികൾക്ക് ഹെൽമറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെൽറ്റും നിർബന്ധമാക്കി ​ഗതാ​ഗത മന്ത്രാലയം. നാല് വയസിൽ താഴെയുള്ള കുട്ടികളുമായി ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴുള്ള പരമാവധി വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി ചുരുക്കുകയും ചെയ്തു. . 

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇത് സംബംന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. കു​ട്ടി​യെ ഓ​വ​ർ​കോ​ട്ടു​പോ​ലു​ള്ള ര​ക്ഷാ​ക​വ​ചം ധ​രി​പ്പി​ച്ച ശേ​ഷം അ​തി​​ന്റെ ​ബെ​ൽ​റ്റ് ഡ്രൈ​വ​റു​ടെ ദേ​ഹ​വു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം. വണ്ടി ഓടിക്കുന്ന ആളുമായി കുട്ടിയെ ബന്ധിപ്പിക്കുന്ന ബെല്‍റ്റിന് ബിഐഎസ് നിലവാരം നിര്‍ബന്ധമാണ്. ഇത് വാട്ടര്‍ പ്രൂഫും പെട്ടെന്ന് കേട് വരാന്‍ പാടില്ലാത്തതുമാവണം. നൈലോണ്‍ കുഷ്യന്‍ വേണം. പിന്നിലിരിക്കുന്ന കുട്ടിക്ക് ബിഐഎസ് നിലവാരമുള്ള ഹെര്‍മറ്റും നിര്‍ബന്ധമാണ്. 

2023 ഫെബ്രുവരി 15 മുതലാണ് നടപ്പിലാകുക

ഇരുചക്ര വാഹനങ്ങളിൽ കുട്ടികൾ ഹെൽമറ്റും ബെൽമറ്റും നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള നിയമങ്ങൾ 2023 ഫെബ്രുവരി 15 മുതലാണ് നടപ്പിലാകുക. 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്തി. 2021 ഒക്ടോബർ 25ന് ഇതിന്റെ കരട് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതുവഴി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിയ ശേഷമാണ് ഇപ്പോൾ അന്തിമ ഉത്തരവിറക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com