പറന്നുയര്‍ന്ന വിമാനത്തിന്റെ വാതിലില്‍ യുവാവ്; ലാന്‍ഡിങ്ങ് സമയത്ത് പോലും ഇരിക്കാന്‍ തയ്യാറായില്ല; 26കാരന്‍ അറസ്റ്റില്‍

ഒടുവില്‍ വിമാനത്താവളത്തില്‍വച്ച് സല്‍മാന്‍ ഖാനെ എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: പറന്നുയര്‍ന്ന വിമാനത്തിന്റെ ഡോറിന് സമീപത്ത് നിന്ന് ബാഗുമായി ബഹളമുണ്ടാക്കിയ 26കാരന്‍ അറസ്റ്റില്‍. സല്‍മാന്‍ ഖാന്‍ എന്ന ബിസിനസുകാരനാണ് അറസ്റ്റിലായത്.  മുംബൈ- ഗോവ വിമാനത്തില്‍ വച്ചായിരുന്നു സംഭവം.

പൈലറ്റിനെ കാണണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇയാള്‍ ആദ്യം
ബഹളം തുടങ്ങിയത്. ഒടുവില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനായി മറ്റ് യാത്രക്കാര്‍ ഇയാളെ നിര്‍ബന്ധിപ്പിച്ച് ഇരുത്തുകയായിരുന്നു. ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ഇയാളോട് സീറ്റില്‍ പോയിരിക്കാന്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ടോയ്‌ലറ്റില്‍ പോകണമെന്ന് അദ്ദേഹം പറഞ്ഞു. 

ടോയ്‌ലറ്റിലേക്ക് ബാഗുകള്‍ കൊണ്ടുപോകാന്‍ ആരെയും അനുവദിക്കാത്തതിനാല്‍ ബാഗ് സീറ്റില്‍ വയ്ക്കാന്‍ അറ്റന്‍ഡര്‍ ഖാനോട് ആവശ്യപ്പെട്ടു. ടോയ്‌ലറ്റില്‍ നിന്ന് തിരികെ വന്നെങ്കിലും സീറ്റിലിരിക്കാന്‍ തയ്യാറായില്ല. തനിക്ക് സീറ്റ് മാറ്റിനല്‍കണമെന്നായി പിന്നീടുള്ള ആവശ്യം. സീറ്റുകള്‍ ഫുള്‍ ആയതിനാല്‍ മറ്റൊരു സീറ്റും നല്‍കാനാവില്ലെന്ന് അറ്റന്‍ഡര്‍ അദ്ദേഹത്തെ അറിയിച്ചു.

പിന്നീട് അറ്റന്‍ഡര്‍ ഇക്കാര്യം ക്യാപ്റ്റനെ അറിയിച്ചു. അദ്ദേഹം അയാളോട് സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ലാന്‍ഡിങ് സമയത്തുപോലും ഖാന്‍ അതിന് തയ്യാറായില്ല. ലാന്‍ഡ് ചെയ്യുന്നതിനായി പൈലറ്റ് ശ്രമിച്ചെങ്കിലും ഖാന്‍ ഗാലിയില്‍ നിന്നതിനാല്‍ അതിന് കഴിയാത്തതിനെ തുടര്‍ന്ന് വീണ്ടും പറത്തുകയായിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അത് കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഒടുവില്‍ വിമാനത്താവളത്തില്‍വച്ച് സല്‍മാനെ എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com