വാക്‌സിന്‍ എടുത്ത കുട്ടികള്‍ പാരസെറ്റമോള്‍ കഴിക്കേണ്ട: ഭാരത് ബയോടെക്‌

അ​ത്ത​ര​മൊ​രു ന​ട​പ​ടി ആ​വ​ശ്യ​മി​ല്ലെന്ന് വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക് വ്യ​ക്ത​മാ​ക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ കൊവാക്‌സിന്‍ സ്വീ​ക​രി​ച്ച​തി​നു​ ശേ​ഷം കുട്ടികൾക്ക് വേ​ദ​ന​ സം​ഹാ​രി​ക​ളോ പാ​ര​സെ​റ്റ​മോ​ളോ ശുപാ​ർ​ശ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്. കോ​വാ​ക്സി​നോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്ക് മൂ​ന്ന് പാ​ര​സെ​റ്റ​മോ​ൾ 500 മി​ല്ലി​ഗ്രാ​മി​ൻറെ ഗു​ളി​ക​ക​ൾ ക​ഴി​ക്കാ​ൻ ചി​ല പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് കേ​ന്ദ്ര​ങ്ങ​ൾ ശുപാ​ർ​ശ ചെ​യ്യു​ന്നതായുള്ള റിപ്പോർട്ടുകൾ തള്ളിയാണ് ഭാരത് ബയോടെക്കിന്റെ പ്രതികരണം. 

അ​ത്ത​ര​മൊ​രു ന​ട​പ​ടി ആ​വ​ശ്യ​മി​ല്ലെന്ന് വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക് വ്യ​ക്ത​മാ​ക്കി. മ​റ്റ് ചി​ല കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ക​ൾ​ക്കൊ​പ്പം പാ​ര​സെ​റ്റ​മോ​ൾ ശുപാ​ർ​ശ ചെയ്യുന്നുണ്ട്. എ​ന്നാ​ൽ കോ​വാ​ക്സി​ന് പാ​ര​സെ​റ്റാ​മോ​ൾ ശുപാ​ർ​ശ ചെ​യ്തി​ട്ടി​ല്ലെ​ന്നും ക​മ്പനി ആ​വ​ർ​ത്തി​ച്ചു.

30000 ആളുകളിൽ 10-20 ശതമാനം പേർക്കാണ് സൈഡ് എഫക്ടുകൾ

15നും 18നും ഇടയിൽ പ്രായം വരുന്ന കൗമാരക്കാർക്കാണ് ഇന്ത്യയിൽ വാക്‌സിൻ നൽകാൻ ആരംഭിച്ചത്. കുട്ടികൾക്ക് കോവിഡ് വാക്‌സിനാണ് നൽകുന്നത്. കുട്ടികൾക്ക് നൽകാൻ കോവാക്‌സിന് മാത്രമാണ് ഇന്ത്യയിൽ അനുമതി ലഭിച്ചിരിക്കുന്നത്. 

ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്ത 30000 ആളുകളിൽ 10-20 ശതമാനം പേർക്കാണ് സൈഡ് എഫക്ടുകൾ റിപ്പോർട്ട് ചെയ്തതെന്നും ഭാരത് ബയോടെക് അറിയിച്ചു. എന്നാൽ നേരിയ പ്രത്യാഘാതങ്ങൾ മാത്രമാണ് ഉണ്ടായത്. 1-2 ദിവസത്തിനുള്ളിൽ മരുന്ന് കളിക്കാതെ തന്നെ ഇത് മാറിയതായും കമ്പനി അവകാശപ്പെടുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com