ക്യാബിനറ്റ് ബ്രീഫിങ്ങിന്റെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് തെറ്റായി പ്രചരിപ്പിച്ചു, 73 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ പൂട്ടി കേന്ദ്രസര്‍ക്കാര്‍; യൂട്യൂബ് വീഡിയോകള്‍ നീക്കം ചെയ്തു

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുന്നതായി നിരവധി പരാതികളാണ് ലഭിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍. സമൂഹത്തില്‍  വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിന് 73 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയും നാലു യൂട്യൂബ് വീഡിയോകള്‍ നീക്കം ചെയ്യുകയും ചെയ്തതായി കേന്ദ്ര വിവരസാങ്കേതികവിദ്യ മന്ത്രാലയം അറിയിച്ചു.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുന്നതായി നിരവധി പരാതികളാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ക്ക് മുകളില്‍ കൃത്രിമ ശബ്ദം സൃഷ്ടിച്ച് മോര്‍ഫ് ചെയ്ത വീഡിയോയാണ് പ്രചരിപ്പിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു ഇന്‍സ്റ്റാഗ്രാം ഗെയിമിനും വിലക്ക് ഏര്‍പ്പെടുത്തിയതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റിലൂടെ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com