കോവിഡ്‌ ടെസ്റ്റ് നടത്താതെ ഡികെ ശിവകുമാര്‍; ഒപ്പം ഉണ്ടായിരുന്ന രണ്ടു പേര്‍ പോസിറ്റിവ്‌

കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് കോവിഡ് ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ചതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന രണ്ട് നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് പ്രോട്ടോകള്‍ ലംഘിച്ച് ശിവകുമാറിന്റെ പദയാത്രയിലെ ആള്‍ക്കൂട്ടം
കോവിഡ് പ്രോട്ടോകള്‍ ലംഘിച്ച് ശിവകുമാറിന്റെ പദയാത്രയിലെ ആള്‍ക്കൂട്ടം

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ്  ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ചതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന രണ്ട് നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുന്‍ മന്ത്രി എച്ച് എം രവണ്ണയ്ക്കും സിഎം ഇബ്രാഹിമിനുമാണ് കോവിഡ് സ്ഥീരികരിച്ചത്. ശിവകുമാറിന്റെ പത്ത് ദിവസം നീണ്ട പദയാത്രയില്‍ ആദ്യദിവസം ഇരുവരും പങ്കെടുത്തിരുന്നു.

ജനുവരി എട്ടിന് ഡികെ ശിവകുമാറിന്റെ വീട്ടില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ സിഎം ഇബ്രാഹിമും പങ്കെടുത്തിരുന്നു. പദയാത്രയുമായി ബന്ധപ്പെട്ട്‌ ശിവകുമാര്‍ പലതവണ ഇരുവരുമായി ബന്ധപ്പെട്ടിരുന്നു.

കോണ്‍ഗ്രസിന്റെ പദയാത്രയില്‍ പങ്കെടുത്തവരുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകരെ അയച്ചിരുന്നു. എന്നാല്‍ തനിക്ക് ഒരുവിധ ആരോഗ്യപ്രശ്‌നങ്ങളില്ലന്ന് പറഞ്ഞാന്‍ പരിശോധനയ്ക്ക് ആദ്ദേഹം തയ്യാറായില്ല. ബംഗളൂരുവിലും സമീപ ജില്ലകളിലും കുടിവെള്ളമെത്തിക്കുന്ന മേക്കേദാട്ട് അണക്കെട്ട് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്‍റെ 10 ദിവസം നീണ്ട പദയാത്ര ഞായറാഴ്‌ചയാണ് ആരംഭിച്ചത്. പദയാത്ര ആരംഭിച്ചതിന് പിന്നാലെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ ഉൾപ്പെടെ 30 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com