ബിജെപിയില്‍ നിന്ന് രാജിവച്ച മൂന്നാമത്തെ മന്ത്രിയും അഖിലേഷിനൊപ്പം 

വിഘടനരാഷ്ട്രീയമാണ് യോഗി ആദിത്യനാഥിന്റെയും മോദിയുടെയും  കീഴിലുള്ള സര്‍ക്കാരുകള്‍ ചെയ്യുന്നത്.
അഖിലേഷ് യാദവ്‌
അഖിലേഷ് യാദവ്‌

ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ യോഗി മന്ത്രി സഭയില്‍ നിന്ന് രാജിവച്ച മൂന്നാമത്തെ മന്ത്രി ധാരാസിങ് ചൗഹൗന്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ബിജെപി സഖ്യകക്ഷിയായ അപ്‌നാദളില്‍ നിന്ന് രാജിവച്ച അപ്‌നാദള്‍ നേതാവ് ആര്‍കെ വര്‍മ്മയും അഖിലേഷ് യാദവിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു.

ധാരാസിങിനെയും ആര്‍കെ വര്‍മ്മയെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അഖിലേഷ് യാദവ് പറഞ്ഞു. വിഘടനരാഷ്ട്രീയമാണ് യോഗി ആദിത്യനാഥിന്റെയും മോദിയുടെയും  കീഴിലുള്ള സര്‍ക്കാരുകള്‍ ചെയ്യുന്നത്. എന്നാല്‍ വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്ന് അഖിലേഷ് പറഞ്ഞു.

ഇനിയൊരാളെയും ബിജെപിയില്‍നിന്ന് എടുക്കുന്നില്ലെന്നു അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇന്നലെ പറഞ്ഞിരുന്നു. ബിജെപി വിട്ടതില്‍ നിന്ന് അവസാനമായി സമാജ് വാദിയിലെത്തിയ ആളാണ് ധാരാസിങ്. മധുഭന്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ ധാരാസിങ് ചൗഹാന്‍ നേരത്തെ ബി.എസ്.പി അംഗമായിരുന്നു. 2015ലാണ് ബിജെപിപിയിലെത്തിയത്. 

നേരത്തെ, ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് കാബിനറ്റ് മന്ത്രിയും പിന്നാക്കവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവുമായ സ്വാമി പ്രസാദ് മൗര്യയും രോഷന്‍ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗര്‍, വിനയ് ശാക്യ എന്നീ നാല് എം.എല്‍.എ.മാരും പാര്‍ട്ടിവിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com