മൂന്നു കണ്ണുകള്‍, നാലു നാസാദ്വാരങ്ങള്‍; അപൂര്‍വ പശുക്കുട്ടി ചത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2022 02:09 PM |
Last Updated: 20th January 2022 02:09 PM | A+A A- |

മൂന്ന് കണ്ണുമായി ജനിച്ച പശുക്കുട്ടി
റായ്പൂര്‍: മൂന്ന് കണ്ണുകളും നാലു നാസാദ്വാരങ്ങളുമായി പിറന്ന പശുക്കുട്ടി ചത്തു. ഛത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവിലെ കര്‍ഷകന്റെ വീട്ടിലാണ് ആപൂര്‍വ പശുക്കുട്ടി പിറന്നത്. ഇതിനെ കാണുന്നതിനായി നൂറ് കണിക്കാനാളുകളാണ് കര്‍ഷകന്റെ വീട്ടിലെത്തിയത്. ജനിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് പശുക്കുട്ടി ചത്തത്.
അപൂര്‍വ പശുക്കുട്ടി ദൈവത്തിന്റെ അവതാരമാണെന്നാണ് നാട്ടുകാര്‍ വിശേഷിപ്പിച്ചത്. ജനുവരി 13നാണ് നവഗാവ് ലോധി ഗ്രാമത്തിലെ കര്‍ഷകനായ ഹേമന്ത് ചന്ദേലിന്റെ വീട്ടീല്‍ പശുക്കുട്ടി പിറന്നത്.
പശുക്കുട്ടിയുടെ നെറ്റിയുടെ മധ്യത്തില്‍ ഒരു അധിക കണ്ണും മൂക്കിന് നാല് ദ്വാരങ്ങളും ഉണ്ട്. നാവിന് സാധാരണ പശുക്കിടങ്ങാളെക്കാള്‍ അധികവലിപ്പമുണ്ടെന്നും നാവിന് അധികനീളമുള്ളതിനാല്‍ അത് പാല്‍ കുടിക്കാന്‍ ബുദ്ധിമുട്ടിയതായും കര്‍ഷകനായ ചന്ദേല്‍ പറഞ്ഞു.
പശുവിന്റെ ആദ്യപ്രസവത്തില്‍ മൂന്ന് കുട്ടികളുണ്ടായിരുന്നു. അതെല്ലാം സാധാരണപോലെയായിരുന്നു. 'അപൂര്‍വ ശരീരഘടനയോടെ ജനിച്ച പശുക്കുട്ടി എല്ലാവരേയും അത്ഭുതപ്പെടുത്തി. ദൈവത്തിന്റെ അവതാരം വീട്ടില്‍ ജനിച്ചുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ അപൂര്‍വ പശുക്കുട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നതോടെ, സമീപ ഗ്രാമങ്ങളിലും മറ്റുമുള്ളവര്‍ ചന്ദേലിന്റെ വീട്ടിലെത്തുകയും പശുക്കുട്ടിയെ ശിവന്റെ അവതാരമായി ആരാധിക്കാന്‍ തുടങ്ങുകയും ചെയ്തു.