നഴ്സിന് പകരം കുത്തിവെപ്പെടുത്തത് ആശുപത്രിയിലെ 17കാരിയായ തൂപ്പുകാരി; രണ്ട് വയസുകാരൻ മരിച്ചു 

നഴ്സിന് പകരം കുത്തിവെപ്പെടുത്തത് ആശുപത്രിയിലെ 17കാരിയായ തൂപ്പുകാരി; രണ്ട് വയസുകാരൻ മരിച്ചു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കുത്തിവെപ്പ് മാറി നൽകിയതിനെ തുടർന്ന് രണ്ട് വയസുകാരൻ മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. 
മുംബൈ ഗോവണ്ടിയിലെ നഴ്‌സിങ് ഹോമിലെ നാല് ജീവനക്കാരാണ് പിടിയിലായത്. നഴ്സിന് പകരം കുട്ടിയക്ക് കുത്തിവെപ്പെടുത്തത് ആശുപത്രിയിലെ 17കാരിയായ തൂപ്പുകാരിയാണ്. 

പനിയെ തുടർന്ന് നൂർ നഴ്സിങ് ഹോമിലെത്തിയ രണ്ട് വയസുകാരൻ താഹ ഖാനാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ താഹ മണിക്കൂറുകൾക്കുള്ളിൽ മരിച്ചു. 

17കാരിയായ തൂപ്പുകാരിയോടൊപ്പം ഡോക്ടറേയും റെസിഡന്റ് മെഡിക്കൽ ഓഫീസറേയും നഴ്‌സിനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൂപ്പുകാരിക്ക് പ്രായപൂർത്തി ആകാത്തതിനാൽ ജുവൈനൻ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

ജനുവരി 12നാണ് പനിയെ തുടർന്നാണ് താഹ, നൂർ നഴ്‌സിങ് ഹോമിലെത്തിയത്. സംഭവ ദിവസം 16കാരനായ മറ്റൊരു രോഗിക്ക് അസിത്രോമൈസിൻ കുത്തി വെയ്‌ക്കേണ്ടി വന്നിരുന്നു. നഴ്‌സ് ഇതിൽ അലംഭാവം കാട്ടിയതോടെ തൂപ്പുകാരി ഇൻജക്ഷൻ എടുക്കാൻ തയ്യാറാവുകയായിരുന്നു. 

എന്നാൽ 16കാരന് പകരം താഹയ്ക്കാണ് തൂപ്പുകാരി ഇൻജക്ഷൻ നൽകിയത്. അന്ന് റെസിഡന്റ് മെഡിക്കൽ ഓഫീസർ അവധിയിൽ ആയിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com