പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും; മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്‌ 

ചംകൗർ സാഹിബ്, ഭദൗർ മണ്ഡലങ്ങളിൽ നിന്നാണ് ഛന്നി മത്സരിക്കുക.
ചരണ്‍ജിത് സിങ് ചന്നി
ചരണ്‍ജിത് സിങ് ചന്നി


പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. ചംകൗർ സാഹിബ്, ഭദൗർ മണ്ഡലങ്ങളിൽ നിന്നാണ് ഛന്നി മത്സരിക്കുക. മൂന്നാംഘട്ടത്തില്‍ എട്ട് സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

2007ൽ ആദ്യമായി എം.എൽ.എ ആയപ്പോൾ ഛന്നി തെരഞ്ഞെടുക്കപ്പെട്ടത് ചംകൗർ സാഹിബ് മണ്ഡലത്തിൽ നിന്നായിരുന്നു. ക്യാപ്റ്റൻ അമരീന്ദർ സിങ് മന്ത്രിസഭയിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 

അമരീന്ദർ സിങ് രാജിവെച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഛന്നി പഞ്ചാബ് മുഖ്യമന്ത്രിയായത്. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ് അദ്ദേഹം.117 അംഗ പഞ്ചാബ് നിയമസഭയിലേക്ക് ഫെബ്രുവരിന് 20ന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് വോട്ടെണ്ണൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com