'ആ നമ്പറിന് വേണ്ടി വാശിപിടിച്ചു, '2611' ലഭിക്കാന്‍ 5000 രൂപ അധികമായി നല്‍കി'; ഉദയ്പുര്‍ കൊലപാതകം, പുതിയ വെളിപ്പെടുത്തല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st July 2022 06:31 PM |
Last Updated: 01st July 2022 06:31 PM | A+A A- |

ട്വിറ്റര്‍ ചിത്രം
ജയ്പുര്‍: രാജസ്ഥാനിലെ ഉദയ്പുരില്‍ കനയ്യ ലാലിനെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. പ്രതികളില്‍ ഒരാളായ റിയാസ് അഖ്താരി തന്റെ ബൈക്കിന് '2611' എന്ന നമ്പര്‍ കിട്ടാന്‍ അധികമായി 5000 രൂപ കൊടുത്തതായി പൊലീസ് കണ്ടെത്തി. മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്ന '26/11' ബൈക്ക് നമ്പറായി ലഭിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന്റെ സംശയം.
കനയ്യ ലാലിനെ കൊന്നശേഷം ഗൗസ് മുഹമ്മദും റിയാസ് അഖ്താരിയും ഈ ബൈക്കിലാണു രക്ഷപ്പെട്ടത്. RJ 27 AS 2611 എന്നാണ് ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍. നിലവില്‍ ഉദയ്പുരിലെ ധന്‍മണ്ഡി സ്‌റ്റേഷനിലാണ് ബൈക്കുള്ളത്.
ഈ നമ്പറിനായി റിയാസ് നിര്‍ബന്ധം പിടിച്ചെന്നും 5,000 രൂപ അധികമായി അടച്ചെന്നുമാണു പൊലീസ് പറയുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട നിര്‍ണായക സൂചനകള്‍ ഈ നമ്പറുമായി ബന്ധപ്പെട്ടു ലഭിക്കുമെന്നാണു പൊലീസിന്റെ കണക്കുകൂട്ടലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
2014ല്‍ റിയാസ് നേപ്പാള്‍ സന്ദര്‍ശിച്ചതായി പൊലീസ് പറയുന്നു. റിയാസിന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ കണ്ടെത്തല്‍. പാകിസ്ഥാനിലേക്ക് ഇയാള്‍ ഫോണ്‍ വിളിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. 2014 മാര്‍ച്ചില്‍ ബൈക്കിന്റെ ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കാം
പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍; ഡല്‍ഹിയില്‍ ഒരു ലക്ഷം പിഴ, അഞ്ചു വര്‍ഷം തടവ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ