ഭുവനേശ്വര്‍: ഓടിക്കൊണ്ടിരിക്കെ കലുങ്കില്‍ ഇടിച്ച് തീ പിടിച്ചതിനെ തുടര്‍ന്ന് ബസ് പൂര്‍ണമായി കത്തിനശിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഒഡീഷയിലെ ഫുല്വാനിയില് നിന്ന് ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്.
അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണവിധേയമാക്കി. ഇതിനിടെ ഇതിന്റെ ദൃശ്യങ്ങള്‍ നിരവധി പേര് മൊബൈലില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം.
ഫുല്‍ബാനിയില്‍ നിന്ന് ഭുവനേശ്വറിലേക്ക് വരികയായിരുന്ന ബസ് ബാരാമുണ്ട ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ബാരാമുണ്ട മേല്‍പ്പാലത്തിന് താഴെയുള്ള കലുങ്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ ബസ് പൂര്‍ണമായി കത്തിനശിക്കുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ