ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള ദിനപത്രത്തില്‍ മാംസാഹാരം പൊതിഞ്ഞുനല്‍കി; യുപിയില്‍ ഹോട്ടലുടമയെ ജയിലില്‍ അടച്ചു

ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കടയുടമയായ മുഹമ്മദ് താലിബിനെയാണ്  ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള ദിനപത്രത്തില്‍ മാംസാഹാരം പൊതിഞ്ഞുനല്‍കിയ ഹോട്ടലുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കടയുടമയായ മുഹമ്മദ് താലിബിനെയാണ്  ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് 295 എ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്.

എന്നാല്‍ തന്റെ ഉടമ കഴിഞ്ഞ ദിവസം ഒരു സ്‌ക്രാപ്പ് ഷോപ്പില്‍ നിന്ന് പത്രങ്ങള്‍ വാങ്ങുകയായിരുന്നെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നു. എല്ലാ ഹോട്ടലുകളിലും ചെയ്യുന്നതുപോലെ ഉപഭോക്താക്കള്‍ക്ക് ഞങ്ങള്‍  ആ പേപ്പറുകളില്‍ മാംസാഹാരം പൊതിഞ്ഞുനല്‍കി. പക്ഷേ പത്രങ്ങളില്‍ ഹിന്ദു ദൈവങ്ങളുട ചെിത്രങ്ങളുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചില്ലെന്നും ഹോട്ടലിലെ ജീവനക്കാരന്‍ പറയുന്നു.

2012 മുതല്‍ പേപ്പറുകളിലാണ് ഇത്തരത്തില്‍ മാംസാഹാരം പൊതിഞ്ഞുനല്‍കുന്നത്. വില്‍പ്പനയ്ക്ക് മുന്‍പായി പത്രത്തിന്റെ തലക്കെട്ടുകളോ, അതിനകത്തെ ചിത്രങ്ങളും നോക്കാന്‍ കഴിയുമോ? ഇതിന്റെ പേരില്‍ ആരെയെങ്കിലും ജയിലില്‍ അടയ്ക്കാന്‍ കഴിയുമോ?. ആരുടെയും വികാരം വ്രണപ്പെടുത്തുകയെന്ന ഉദ്ദേശ്യമില്ലായിരുന്നെന്നും താലിബിന്റെ ബന്ധു പറയുന്നു. കേസില്‍ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം  

അഗ്നിപഥ്: നാവികസേനയിലേക്ക്  മൂന്നു ദിവസത്തിനിടെ അപേക്ഷിച്ചത് 10,000 വനിതകൾ
 
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com