ഹിമാചലില്‍ മേഘ വിസ്‌ഫോടനം, മിന്നല്‍ പ്രളയം; ആളുകള്‍ ഒലിച്ചുപോയി - വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 11:05 AM  |  

Last Updated: 06th July 2022 11:05 AM  |   A+A-   |  

kullu

കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചില്‍/വിഡിയോ ദൃശ്യം

 

സിംല: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മേഘ വിസ്‌ഫോടനത്തെത്തുടര്‍ന്ന് മിന്നല്‍ പ്രളയം. നാലു പേര്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ട്. സിംലയില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു.

ഇന്നു രാവിലെയാണ് കുളുവില്‍ മേഘ വിസ്‌ഫോടനമുണ്ടായത്. പലയിടത്തും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ചലാല്‍ മേഖലയില്‍ നാലു പേര്‍ പ്രളയത്തില്‍ ഒഴുകിപ്പോയി. ഏതാനും കന്നുകാലികളും ഒഴുകിപ്പോയിട്ടുണ്ട്. 

മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു മേഖലയില്‍ എത്താനായിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കനത്ത മഴ: കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ