രണ്ടു മണിക്കൂറിനിടെ 31 മില്ലിമീറ്റര്‍ മഴ; മേഘവിസ്‌ഫോടനം അല്ലെന്ന് കാലാവസ്ഥാ വകുപ്പ്; അമര്‍നാഥില്‍ ആയിരങ്ങളെ ഒഴിപ്പിച്ചു - വിഡിയോ

ക്ഷേത്രത്തിന് മുകള്‍ഭാഗത്തായി മലയില്‍ തീവ്രമായ മഴ പെയ്തിരിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം
അമര്‍നാഥ് ക്ഷേത്രത്തിനടുത്ത് സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനം'സൈന്യം ട്വീറ്റ് ചെയ്ത ചിത്രം
അമര്‍നാഥ് ക്ഷേത്രത്തിനടുത്ത് സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനം'സൈന്യം ട്വീറ്റ് ചെയ്ത ചിത്രം

ന്യൂഡല്‍ഹി: അമര്‍നാഥ് ഗുഹാക്ഷേത്രത്തിനടുത്ത് വന്‍ നാശം വിതച്ച് ഇന്നലെ പെയ്ത മഴ മേഘവിസ്‌ഫോടനം മൂലമല്ലെന്ന് കാലാവസ്ഥാ വകുപ്പ്. രണ്ടു മണിക്കൂറിനിടെ 31 മില്ലിമീറ്റര്‍ മഴയാണ് ക്ഷേത്ര പരിസരത്തു പെയ്തതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വൈകിട്ട് നാലര മുതല്‍ ആറര വരെയാണ് അമര്‍നാഥ് ക്ഷേത്ര പരിസരത്തു മഴ പെയ്തത്. ഇത് ചെറിയൊരു പ്രദേശത്ത് തീവ്രമഴ കേന്ദ്രീകരിച്ചതാണ്. ഇതിനെ മേഘവിസ്‌ഫോടനം എന്നു കരുതാനാവില്ല. മണിക്കൂറില്‍ നൂറു മില്ലിമീറ്ററിലധികം മഴ ലഭിക്കുമ്പോഴാണ് മേഘ വിസ്‌ഫോടനം എന്നു വിലയിരുത്തുന്നതെന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മഹാപത്ര പറഞ്ഞു. 

ക്ഷേത്രത്തിന് മുകള്‍ഭാഗത്തായി മലയില്‍ തീവ്രമായ മഴ പെയ്തിരിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഇതാവാം മിന്നില്‍ പ്രളയത്തിനു കാരണമായത്. ഈ മലമ്പ്രദേശങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണത്തിനു സംവിധാനമില്ലാത്തതിനാല്‍ ഇത് ഉറപ്പിക്കാനാവില്ല.

മരണം 16 ആയി, ആയിരങ്ങളെ ഒഴിപ്പിച്ചു

മിന്നില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. പ്രദേശത്ത് കുടുങ്ങിക്കിടന്ന് ആയിരങ്ങളെ ഒഴിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. പതിനയ്യായിരത്തിലേറെപ്പേരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. നാല്‍പ്പതു പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com