ജെഇഇ മെയ്ന്‍ ഫലം പ്രസിദ്ധീകരിച്ചു; പതിനാലു പേര്‍ക്കു പെര്‍ഫെക്റ്റ് 100

എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയ്ന്‍ 2022 ഫലം പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയ്ന്‍ 2022 ഫലം പ്രഖ്യാപിച്ചു. ജൂണ്‍ 23 മുതല്‍ 29 വരെ നടന്ന ആദ്യ ഘട്ടത്തിന്റെ ഫലമാണ് പുറത്തുവന്നത്. പതിനാലു പേര്‍ പെര്‍ഫെക്റ്റ് 100 നേടിയതായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തിയത്.  jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം അറിയാം. റോള്‍ നമ്പര്‍, ആപ്ലിക്കേഷന്‍ നമ്പര്‍, പാസ് വേര്‍ഡ്, ജനനതീയതി എന്നിവ നല്‍കി സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

രണ്ടു ഘട്ടമായാണ് പരീക്ഷ നടത്തുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് എന്‍ടിഎ പരീക്ഷ സംഘടിപ്പിക്കുന്നത്. ജൂലൈയില്‍ നടക്കുന്ന പരീക്ഷ കഴിഞ്ഞാല്‍ എന്‍ടിഎ അന്തിമ ഫലം പുറത്തുവിടും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com