ദ്രൗപദി മുര്‍മുവിന് പിന്തുണയുമായി ഉദ്ധവ് താക്കറെ; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ 

കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം
ദ്രൗപദി മുര്‍മു ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ അയിരുക്കുമ്പോള്‍/ ഫയല്‍
ദ്രൗപദി മുര്‍മു ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ അയിരുക്കുമ്പോള്‍/ ഫയല്‍

മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ ശിവസേന തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിത എന്ന നിലയില്‍ മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന നിലപാട്‌ യോഗത്തില്‍ പങ്കെടുത്ത എംപിമാര്‍ മുന്നോട്ടുവച്ചിരുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ശിവസേന വൃത്തങ്ങള്‍ വ്യക്തമാക്കി.

'മുര്‍മു എന്‍ഡിഎ സ്ഥാനാര്‍ഥിയാണ്. പക്ഷെ അവര്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍നിന്ന് ഉള്ളവര്‍ ആയതിനാലും വനിത ആയതിനാലും അവരെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് സേനാ എംപിമാര്‍ മുന്നോട്ടുവച്ചതെന്ന്'- എംപി ഗജനാന്‍ കീര്‍ത്തികര്‍ പറഞ്ഞു. യോഗത്തില്‍ 16 എംപിമാര്‍ പങ്കെടുത്തെന്നും അവര്‍ എല്ലാവരും ഈ ആവശ്യമാണ് മുന്നോട്ടുവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ നിന്ന് രണ്ട് എംപിമാര്‍ വിട്ടുനിന്നു.

ശിവസേനയുടെ 12 എംപിമാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൈകോര്‍ക്കാന്‍ തയ്യാറാണെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ റാവുസാഹേബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ നടന്ന വിമത നീക്കത്തെ തുടര്‍ന്നാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വീണത്. പാര്‍ട്ടിയില്‍ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് ഉദ്ധവ് താക്കറെ എം.പിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന ആവശ്യം മുന്‍പും സേനയില്‍ ഉയര്‍ന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com