ലിംഗവിവേചനത്തില്‍ ഇന്ത്യ 135ാമത്;  പിന്നിലുള്ളത് 11 രാജ്യങ്ങള്‍ മാത്രം 

146 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ലിംഗവിവേചനം കുറഞ്ഞ രാജ്യം ഐസ്ലന്‍ഡാണ്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സാമ്പത്തിക പങ്കാളിത്തത്തിന്റെയും അവസരങ്ങളുടേയും മേഖലകളില്‍ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തിയെങ്കിലും ലിംഗസമത്വത്തില്‍ ഇന്ത്യ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഏറെ പിന്നില്‍. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷികറിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 135ാമതാണ്. 146 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ലിംഗവിവേചനം കുറഞ്ഞ രാജ്യം ഐസ്ലന്‍ഡാണ്. 

ഫിന്‍ലന്‍ഡ്, നോര്‍വേ, ന്യൂസീലന്‍ഡ്, സ്വീഡന്‍ എന്നിവയാണ് തൊട്ടുപിന്നില്‍. അഫ്ഗാനിസ്താന്‍, പാകിസ്ഥാന്‍, കോംഗോ, ഇറാന്‍, ചാഡ് എന്നിവയാണ് ഏറ്റവുംപിന്നാക്കമായ അഞ്ചുരാജ്യങ്ങള്‍. കോവിഡ് മഹാമാരി ലിംഗസമത്വത്തെ ആഗോളതലത്തില്‍ ഒരുതലമുറ പിന്നോട്ടടിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴില്‍മേഖലയില്‍ ലിംഗവ്യത്യാസം വര്‍ധിച്ചത് ആഗോളതലത്തില്‍ സ്ത്രീകളെ കൂടുതല്‍ ബാധിക്കുന്നുണ്ടെന്നും ലിംഗവ്യത്യാസം നികത്താന്‍ ഇനിയും 132 വര്‍ഷമെടുക്കുമെന്നും ഡബ്ല്യു. ഇ.എഫ്. മുന്നറിയിപ്പ് നല്‍കി. കോവിഡ്, ലിംഗസമത്വത്തെ പിന്നോട്ടടിപ്പിച്ചു. ആരോഗ്യ, അതിജീവന ഉപസൂചികയില്‍ 146ാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം, പ്രാഥമിക വിദ്യാഭ്യാസപ്രവേശനത്തില്‍ ആഗോളതലത്തില്‍ ഒന്നാമതാണ്. തൊഴില്‍സേനയിലേക്കുള്ള സ്ത്രീകളുടെ തിരിച്ചുവരവിനും ഭാവിയിലെ വ്യവസായങ്ങളില്‍ സ്ത്രീകളുടെ കഴിവ് വികസിപ്പിക്കുന്നതിനുമുള്ള ലക്ഷ്യബോധമുള്ള നയങ്ങള്‍ കൊണ്ടുവരണമെന്ന് ഡബ്ല്യു.ഇ.എഫ്. മാനേജിങ് ഡയറക്ടര്‍ സാദിയ സാഹിദി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com